‘ടിപ്പു സുൽത്താൻ നാടിന് ആവശ്യമില്ലാത്തയാൾ, നിരവധി ഹിന്ദുക്കളെ ആക്രമിച്ച് കൊലപ്പെടുത്തി’; വീണ്ടും വിവാദ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

Wait 5 sec.

മതം പറഞ്ഞ് വോട്ടു പിടിച്ചും മതനിരപേക്ഷതയെ മാറ്റി നിർത്തിയും ബിജെപി നേതാക്കൾ രംഗത്തിറങ്ങുന്ന കാഴ്ച പുതിയത് അല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ആകർഷിക്കാനുള്ള വഴികളെല്ലാം പാളിയപ്പോൾ നിരന്തരമായ വർഗീയ പ്രചരണത്തിലാണ് ബിജെപി നേതാക്കൾ. എഫ്ആർസിഎ ഭേദഗതിയോടെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും അകന്നത്തോടെ ബിജെപി നേതാക്കൾ അങ്കലാപ്പിലാണ്. ഇതിനിടെയാണ് മതംപറഞ്ഞും വർ​ഗീയത പറഞ്ഞും നേതാക്കൾ വോട്ട് തേടുന്നത്.ഗുരുവായൂർ എൻ ഡി എ സ്ഥാനാർഥി ബി ​ഗോപാലകൃഷ്ണന്റെ പ്രചാരണ വീഡിയോയാണ് വിവാ​ദമായിരിക്കുന്നത്. പ്രചാരണ രംഗത്ത് ഉടനീളം വിദ്വേഷ പരാമർശങ്ങളാണ് ബിജെപി നേതാവ് നടത്തുന്നത്. മുസ്ലിം എംഎൽഎമാരുടെ പേരെഴുതി ഫ്ലെക്സ് വെച്ചും മതം പറഞ് വോട്ടു പിടിച്ചും ബി ഗോപാലകൃഷ്ണൻ തുടക്കം മുതൽ വിദ്വേഷ പരാമർശം നടത്തിയാണ് ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്. ഇപ്പോഴിതാ വീണ്ടും വിദ്വേഷ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ രംഗത്ത് എത്തിയിരിക്കുകയാണ്.‌‌ALSO READ: വ്യാജ ഫോൺ സന്ദേശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി ടി എ റഹീംടിപ്പു സുൽത്താൻ നാടിന് ആവശ്യമില്ലാത്ത ആളാണെന്നും നിരവധി ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നുമാണ് പ്രചാരണ വീഡിയോയിൽ പറയുന്നത്. വിദ്വേഷ പരാമർശവുമായി കാട്ടാക്കട എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസും ഇന്നലെ രംഗത്ത് എത്തിയിരുന്നു. കേരളത്തിൽ മാർക്സിസ്റ് പാർട്ടിയും കോൺഗ്രസ്‌ പാർട്ടിയും അധികാരത്തിൽ വന്നാൽ ഹിന്ദു ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരിൽ രാജ്യദ്രോഹ കുറ്റങ്ങൾക്ക് പ്രേരിപ്പിക്കുമെന്നാണ് പി കെ കൃഷ്ണദാസ് പറഞ്ഞത്.അതേസമയം, പി കെ കൃഷ്ണദാസിന്റെ അഭിപ്രായത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നിഷേധിച്ചു. തങ്ങൾക്ക് അങ്ങനെ ഒരു അഭിപ്രായമില്ലെന്ന് രാജീവ്‌ ചന്ദ്ര ശേഖർ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മറ്റ് കാരണങ്ങൾ ഒന്നും ഇല്ലാതെ വരുമ്പോൾ ആണ് നിരന്തരമായി മത വിദ്വേഷ പ്രസംഗങ്ങളുമായി നേതാക്കൾ രംഗത്ത് എത്തുന്നത്. എന്നാൽ അതിലൊന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുന്നില്ല എന്നത് ​ഗൗരവകരമാണ്.The post ‘ടിപ്പു സുൽത്താൻ നാടിന് ആവശ്യമില്ലാത്തയാൾ, നിരവധി ഹിന്ദുക്കളെ ആക്രമിച്ച് കൊലപ്പെടുത്തി’; വീണ്ടും വിവാദ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.