മൂവാറ്റുപുഴയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംഘർഷമുണ്ടാക്കാർ യുഡിഎഫ് ശ്രമം

Wait 5 sec.

മൂവാറ്റുപുഴയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടയിൽ സംഘർഷമുണ്ടാക്കാർ യു ഡി എഫ് ശ്രമം. യോഗത്തിൽ പങ്കെടുത്തവർക്കിടയിലേക്ക് യുഡിഎഫിൻ്റെ പ്രചാരണ റാലിയിലെ വാഹനങ്ങൾ കയറിയത് സംഘർഷത്തിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പ് യോഗം അലങ്കോലപ്പെടുത്താൻ യുഡിഎഫ് നടത്തിയ ശ്രമം പൊലീസും ഇടതുമുന്നണി നേതാക്കളും ഇടപെട്ടാണ് തടഞ്ഞത്. ആവോലി പഞ്ചായത്തിലെ അടുപ്പറമ്പിൽ ഇന്നു രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം.എൽഡിഎഫ് സ്ഥാനാർത്ഥി എൻ അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന പൊതുയോഗത്തിന് ഇടയിലേയ്ക്കാണ് യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ പ്രചാരണ വാഹന റാലി എത്തിയത്. സമാധാനപരമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രകോപനമുണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന യു ഡി എഫ് നീക്കം അവസാനിപ്പിക്കണമെന്ന് എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.ALSO READ: മുനമ്പം വിഷയം: വി ഡി സതീശന്റേത് ഇരട്ടത്താപ്പെന്ന് വിമർശനം; കോടതി വിധികൾ നിലനിൽക്കെ 10 മിനിറ്റ് പരിഹാരമെന്ന അവകാശവാദം ചർച്ചയാകുന്നുഅതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ് നാളെയാണ് കലാശക്കൊട്ട് നടക്കുക. കേരളം വിധിയെഴുതാൻ ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കുകയാണ് ഓരോ മുന്നണികളും. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഞായറാഴ്ചയും ഈസ്റ്റർ അവധിയുമായ ഇന്നലെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഓരോ സ്ഥാനാർത്ഥികളും പ്രചാരണം തുടരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പ്രചാരണങ്ങൾ ശക്തമായി നിറയുകയാണ്.The post മൂവാറ്റുപുഴയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംഘർഷമുണ്ടാക്കാർ യുഡിഎഫ് ശ്രമം appeared first on Kairali News | Kairali News Live.