‘വട്ടിയൂർക്കാവ് ഞാനും നമ്മുടെ പിള്ളേരും അങ്ങ് തൂക്കി’; ജെൻ സി വിത്ത് വി കെ പി, മെഗാ ഡിജെ നൈറ്റുമായി വി.കെ. പ്രശാന്ത്

Wait 5 sec.

യുവതലമുറയെ ആകർഷിക്കാൻ വ്യത്യസ്തമായ പരിപാടിയുമായി ഡിവൈഎഫ്ഐ. ജെൻ സി വിത്ത് വി കെ പി എന്ന പേരിൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനായി കവടിയാർ മുതൽ കുർവൻകോണം വരെ മെഗാ ഡിജെ നൈറ്റ് സംഘടിപ്പിച്ചുരാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിയാണ് വട്ടിയൂർക്കാവിലേത്. പരമ്പരാഗത പ്രചാരണ രീതികളിൽ നിന്ന് മാറി, യുവാക്കളെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കൊണ്ടുവരാനാണ് ഡി.വൈ.എഫ്.ഐ ജെൻസി വിത്ത് വി കെ പി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത് കവടിയാർ മുതൽ കുർവൻകോണം വരെയുള്ള പാതയെ സംഗീതത്തിൻ്റെയും ആഘോഷത്തിൻ്റെയും വേദിയാക്കി മാറ്റി വട്ടിയൂർക്കാവിലെ യുവതലമുറ.ALSO READ: മുനമ്പം വിഷയം: വി ഡി സതീശന്റേത് ഇരട്ടത്താപ്പെന്ന് വിമർശനം; കോടതി വിധികൾ നിലനിൽക്കെ 10 മിനിറ്റ് പരിഹാരമെന്ന അവകാശവാദം ചർച്ചയാകുന്നുമണ്ഡലത്തിലെ യുവാക്കൾക്കിടയിൽ ഏറെ സ്വാധീനമുള്ള വി.കെ. പ്രശാന്ത് തങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെയാണെന്ന് യുവാക്കളും പറയുന്നു. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഈ പരിപാടി പ്രചാരണ രംഗത്ത് യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. മണ്ഡലത്തിലെ യുവജനങ്ങളുടെ വലിയൊരു നിര തന്നെയാണ് പരിപാടിയിൽ അണിനിരന്നത്.The post ‘വട്ടിയൂർക്കാവ് ഞാനും നമ്മുടെ പിള്ളേരും അങ്ങ് തൂക്കി’; ജെൻ സി വിത്ത് വി കെ പി, മെഗാ ഡിജെ നൈറ്റുമായി വി.കെ. പ്രശാന്ത് appeared first on Kairali News | Kairali News Live.