കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു

Wait 5 sec.

കൊല്ലം | കുന്നത്തൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എല്‍ ഡി എഫ് ആരോപിച്ചു.കണ്ണിനു പരിക്കേറ്റ അനന്ദു, ഷാഹിര്‍ എന്നീ എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച കലാപരിപാടിയില്‍ പങ്കെടുത്തവരാണ് കല്ലെറിഞ്ഞതെന്നാണ് പരാതി. എല്‍ ഡി വൈ എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കലാപരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും റോഡ് ഷോയ്ക്ക് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും യു ഡി എഫ് ആരോപിച്ചു.