‘എല്‍ ഡി എഫ്, യു ഡി എഫ് വന്നാല്‍ ലൗ ജിഹാദ്’; അമിത്ഷായെ വേദിയിലിരുത്തി പി കെ കൃഷ്ണദാസിന്റെ വര്‍ഗീയ പരാമര്‍ശം

Wait 5 sec.

തിരുവനന്തപുരം | കാട്ടാക്കടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തി വര്‍ഗീയ പ്രസംഗവുമായി പി കെ കൃഷ്ണദാസ്. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ പി കെ കൃഷ്ണദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ‘ കേരളത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാരുകള്‍ വരരുത്. വന്നാല്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ ഭാഗമാക്കും. ഹിന്ദു, ക്രൈസ്തവ കുടുംബങ്ങളിലുളളവര്‍ സൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയും എസ് ഡി പി ഐയെയും പോലുള്ള പാകിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും പാകിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും സര്‍ക്കാറുകളെ നിയന്ത്രിക്കാന്‍ പോകുന്നത്.ഹിന്ദു, ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയാകും കേരളത്തില്‍ നടക്കാന്‍ പോകുന്നത്. പി കെ കൃഷിണദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. അതേസമയം കൃഷ്ണദാസ് പറഞ്ഞത് പാര്‍ട്ടിയുടെ നയമല്ലെന്നും അങ്ങനെ പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. അതേസമയം ബി ജ പി നേതാവിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ സി പി എമ്മും കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്.ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള പ്രചാരണമാണെന്നും എന്നാല്‍ മനുഷ്യര്‍ ഇവരെ അകറ്റി നിര്‍ത്തുമെന്നും യു ഡി എഫ് സ്ഥാനാര്‍ഥി എം ആര്‍ ബൈജു പ്രതികരിച്ചു. സ്വപ്‌നത്തില്‍ പോലും ആലോചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പറയുന്നത്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമായി ഇത് വിലയിരുത്തപ്പെടും. പരാതി കൊടുക്കുന്നത് ആലോചിക്കുമെന്നും എം ആര്‍ ബൈജു കൂട്ടിച്ചേര്‍ത്തു. നാടിന്റെ വികസനത്തിനും മനുഷ്യരുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കുമപ്പുറം വര്‍ഗീയവും വിദ്വേഷവും കൊണ്ടുനടക്കുന്നവരാണ് സംഘ്പരിവാറെന്നും അതുകൊണ്ടാണ് ഇത്തരം മാനവിക വിരുദ്ധ പരാമര്‍ശങ്ങള്‍ ഇടക്കിടെ നടത്തുന്നതെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഐ ബി സതീഷ് പറഞ്ഞു.