ന്യൂഡല്‍ഹി| വയനാട് തുരങ്കപാതയുടെ നിര്‍മാണം തടയണമെന്ന അപ്പീല്‍ തള്ളി സുപ്രിംകോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും ഹൈക്കോടതി വിധിയില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.തുരങ്കപാത ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടല്‍ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിലയിരുത്തി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതയുള്ള മേഖലയിലാണ് തുരങ്കപാത നിര്‍മിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കോടതി അത് മുഖവിലക്ക് എടുത്തില്ല. തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോടതി പറഞ്ഞു.