കോൺഗ്രസിന് കേരളത്തിൽ വോട്ട് ചോദിക്കുവാനുള്ള ധാർമ്മിക അവകാശമില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

Wait 5 sec.

വയനാട്ടിലെ ദുരന്തബാധിതരെ ചതിച്ച കോൺഗ്രസിന് കേരളത്തിൽ വോട്ട് ചോദിക്കുവാനുള്ള ധാർമ്മിക അവകാശമില്ലെന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം കോൺഗ്രസ്സ് വയനാട്ടിലെ പാവപ്പെട്ടവരോട് കാട്ടിയ വഞ്ചനയെ അദ്ദേഹം വിമർശിച്ചത്. വയനാട്ടിലെ പ്രകൃതിദുരന്തത്തിന് ഇരയായവരോട് കോൺഗ്രസ് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ കേരളത്തോട് എന്തായിരിക്കും ചെയ്യുക എന്ന് അദ്ദേഹം ചോദിച്ചു.ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കൂപ്പൺ അടിച്ചും ഹുണ്ടിക പിരിവ് നടത്തിയും ഓവർസീസ് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ വഴിയും വ്യാപകമായി പണം കോൺഗ്രസ് പിരിച്ചു. എന്നാൽ സർക്കാർ ഫണ്ടിലേക്ക് സഹായം നൽകുന്നതിൽ നിന്ന് ആളുകളെ അവർ വിലക്കിയെന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പറഞ്ഞു.ഫണ്ട് ശേഖരണത്തിനായി കോൺഗ്രസ് തുടങ്ങിയ ആപ്പ് പിന്നീട് പിൻവലിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.മുസ്ലിം ലീഗ് 44 കോടി രൂപ പിരിച്ചപ്പോൾ ഡി.വൈ.എഫ്.ഐ ആക്രി വിൽപനയിലൂടെ മാത്രം 20 കോടിയിലധികം രൂപ സർക്കാരിലേക്ക് നൽകി. എന്നാൽ ദേശീയ പാർട്ടിയായ കോൺഗ്രസ് വെറും 5 കോടി 38 ലക്ഷം രൂപ മാത്രമാണ് പിരിച്ചതെന്ന് പറയുന്നത് വലിയ തട്ടിപ്പാണ്. മറ്റ് സംഘടനകൾ ശേഖരിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന്റെ കണക്കുകളിൽ അപാകതയുണ്ട്.Also Read: ‘ന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുന്നു, ദേവാലയത്തിലേക്കുള്ള സംഭാവനയെ നിയന്ത്രിക്കുന്നു’; ഇ പി ജയരാജൻവയനാട് എം.പി എന്ന നിലയിൽ പ്രിയങ്ക ഗാന്ധിയോ രാഹുൽ ഗാന്ധിയോ ദുരന്തബാധിതർക്കായി വ്യക്തിപരമായ സഹായങ്ങളൊന്നും നൽകിയിട്ടില്ലെന്നും പകരം റോബർട്ട് വാദ്രയെക്കൊണ്ട് അച്ചടിപ്പിച്ച കുറച്ച് കലണ്ടറുകൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സീറ്റ് വിൽപനയും രാജ്യസഭാ തിരഞ്ഞെടുപ്പിലെ അഴിമതികളും അദ്ദേഹം വിഡിയോയിൽ പരാമർശിച്ചു.The post കോൺഗ്രസിന് കേരളത്തിൽ വോട്ട് ചോദിക്കുവാനുള്ള ധാർമ്മിക അവകാശമില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.