‘ന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുന്നു, ദേവാലയത്തിലേക്കുള്ള സംഭാവനയെ നിയന്ത്രിക്കുന്നു’; ഇ പി ജയരാജൻ

Wait 5 sec.

കേരളം അല്ലാതെ മറ്റ് സ്ഥലങ്ങളിൽ വർഗീയ കലാപം നടക്കുന്നുവെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. എലത്തൂർ നിയോജക മണ്ഡലം പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവാലയത്തിലേക്ക് സംഭാവന വരുന്നതും കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്നു. ന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ആൾക്കൂട്ടക്കൊലപാതകങ്ങൾ രാജ്യത്ത് കൂടി വരുകയാണ്. ഇടതുപക്ഷo ക്ഷയിച്ചാൽ രാജ്യത്തിന് ആപത്താണെന്നും കേരളം ഇന്ത്യയ്ക്ക് മാതൃകയെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ദുർബലപ്പെടാൻ പാടില്ല. പഴയ കേരളമല്ല ഇപ്പോ‍ഴുള്ളത്. കേരളം വികസിച്ചത് നിങ്ങൾക്ക് കാണാനാവുന്നതാണ്. കർഷകർക്ക് ഭൂമി ഇടതുപക്ഷം നൽകി. സ്‌കൂളുകളുടെ സൗകര്യം വർദ്ധിച്ചു. എൽ ഡി എഫ് സർക്കാരിൻ്റെ വികസനങ്ങ‍ളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.ALSO READ: വയനാട് പുനരധിവാസം: ‘കോൺഗ്രസിൻ്റേത് തട്ടിപ്പ്, ഒപ്പം നിന്നവരെല്ലാം കബളിപ്പിക്കപ്പെട്ടു’; എം വി ഗോവിന്ദൻ മാസ്റ്റർഅതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കഴിഞ്ഞ 10 വർഷം ഗവൺമെന്റ് നടപ്പിലാക്കിയിട്ടുള്ള വികസന കരുത്തിന്റെ ഉറപ്പിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.The post ‘ന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുന്നു, ദേവാലയത്തിലേക്കുള്ള സംഭാവനയെ നിയന്ത്രിക്കുന്നു’; ഇ പി ജയരാജൻ appeared first on Kairali News | Kairali News Live.