പറയുന്ന കാര്യങ്ങളെല്ലാം നിറവേറ്റുന്നഇടതുപക്ഷ സർക്കാരാണ് കഴിഞ്ഞ പത്ത് വർഷം ഇവിടെ ഭരിച്ചത്. വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തീകരിച്ചാണ അടുത്ത തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം വരവേൽക്കുന്നത്. ഓരോ വർഷത്തേയും പ്രോഗ്രസുകൾ കൃത്യമായി ജനങ്ങൾക്കു മുന്നിൽ പറയാനും ഈ സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കൃത്യമായി ഇടപെടാറുമുണ്ട്. ജനങ്ങൾക്ക് വേണ്ടി നടത്തിയ, നാടിന് വേണ്ടി നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ റിപ്പോർട്ടാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.Also read: കണക്ക് നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്: മുഖ്യമന്ത്രി ലൈഫ് പദ്ധതി വഴി 5 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിപുനർഗേഹം പദ്ധതി വഴി മൽസ്യ തൊഴിലാളികൾക്ക് 2782 വീടുകൾ, 738 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ456689 പട്ടയങ്ങൾ വിതരണം ചെയ്തു64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിവീട്ടമ്മമാർക്ക് മാസം 1000 രൂപ ധനസഹായംഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനായിഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ട് വന്നുഅനാഥാലയങ്ങളിലെ അന്തേവാസികൾക്കുള്ള ധനസഹായം വർദ്ധിപ്പിച്ചുവയോജന കമ്മീഷൻ രൂപീകരിച്ചുകെ സ്മാർട്ടിലൂടെ ഭരണ സേവനം വേഗത്തിലാക്കിPSC വഴി 313202 നിയമനങ്ങൾ നടത്തിപിഎസ്‍സി ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചുകണക്ട് ടു വർക്ക്ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യമാക്കിവയനാട്ടിലേക്കുള്ള തുരങ്കപാത നിർമ്മാണം ആരംഭിച്ചുവിഴിഞ്ഞം തുറമുഖം പൂർത്തിയാക്കപ്പെട്ടുമുണ്ടക്കൈ ചുരൽമല ദുരന്തബാധിതർക്ക് ടൗൺഷിപ്പ്ആരോഗ്യ മേഖല എല്ലാ രീതിയിലും ശക്തംസർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കിപ്രവാസി ക്ഷേമം ഉറപ്പാക്കാൻ 150 കോടി അനുവദിച്ചുപ്രവാസികൾക്കായി പ്രത്യേക പോലീസ് സ്റ്റേഷൻ ആരംഭിച്ചുപിന്നോക്ക മുന്നൊക്ക ന്യൂനപക്ഷ വിത്യാസമില്ലാതെ തുല്യനീതി ഉറപ്പാക്കി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത് The post ചെയ്യാൻ കഴിയുന്നതേ പറയൂ… പറയുന്നതെല്ലാം ചെയ്യും… ഇത് എൽഡിഎഫ് സർക്കാർ; പ്രോഗ്രസ് റിപ്പോർട്ടിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.