കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർശത്തിൽ എതിർപ്പ് വ്യക്തമാക്കി സമസ്ത. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ് ‘കപട വിശ്വാസി’ എന്നർഥമാക്കി, ‘മുനാഫിഖ് ‘ എന്ന പദം ഷാനവാസ് പാദൂരിനെതിരെ പറഞ്ഞത്. പ്രസംഗത്തിനിടെ ‘കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ’ എന്ന പരാമർശമാണ് ഇവർ നടത്തിയത്.ഈ പരാമർശം ഗൗരവതരമെന്ന് സമസ്ത നേതാവ് കുമ്പോൽ സെയ്ദ് അലി തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വിശ്വാസിയായ സ്ഥാനാർഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഏറെ ഗൗരവതരമെന്ന് പറഞ്ഞ അദ്ദേഹം വികസനം പറഞ്ഞാണ് ഏതൊരാളും വോട്ട് ചോദിക്കേണ്ടതെന്നും ചൂണ്ടിക്കട്ടി.ALSO READ: ഹരിയാന സീറ്റ് കോഴ; കെ സി വേണുഗോപാലിൻ്റെ ‘മോർഫിങ്’ വാദങ്ങൾ പൊളിയുന്നു, മഹിളാ കോൺഗ്രസ് മുൻ നേതാവിനെ കണ്ടതിനും ഫോട്ടോയെടുത്തതിനും തെളിവ്അതേസമയം മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന വിവാദ പ്രസംഗം നടത്തിയത്. വിദ്വേഷ പരാമർശത്തിന് പിന്നാലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു.The post വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമർശം: എതിർപ്പ് വ്യക്തമാക്കി സമസ്ത, ‘സഭ്യേതര വാക്കുകൾ ഒഴിവാക്കണം’ appeared first on Kairali News | Kairali News Live.