സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. ഒരു പവന് 1,09,360 രൂപയാണ് നല്‍കേണ്ടത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നതുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിനു കാരണമായിരിക്കുന്നത്.അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളി വില. പത്ത് ഗ്രാമിന് 2500 രൂപയും നല്‍കണം.