മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ ഇംപീച്ച്മെന്റ് പ്രമേയം തള്ളി ലോകസഭ, രാജ്യസഭ അധ്യക്ഷന്മാർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയമാണ് ഇരുസഭകളും തളളിയത്. നോട്ടീസ് തള്ളിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ഔദ്യോഗിക സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഗ്യാനേഷ് കുമാര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു നോട്ടീസ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിഷ്പക്ഷത പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നോട്ടീസിൽ ആരോപിക്കുന്നു. 193 പ്രതിപക്ഷ എംപിമാരായിരുന്നു നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്. ലോക്സഭയില്‍ 130 എംപിമാരും രാജ്യസഭയില്‍ 63 എംപിമാരുമാരും ഒപ്പിട്ടു.ALSO READ: ശബരിമല യുവതി പ്രവേശനം; ഹർജികളിൽ സുപ്രീം കോടതിയുടെ വാദം കേള്‍ക്കൽ ഇന്നുമുതൽഅതേസമയം എസ്ഐആര്‍ നടപടികള്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കിയെന്നും നോട്ടീസിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ബിഹാറില്‍ ഏതാണ്ട് 65 ലക്ഷം പേരെയും പശ്ചിമ ബംഗാളില്‍ ഏകദേശം 58 ലക്ഷം പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ബാധിച്ചുവെന്നും നീതിന്യായ നടപടി തടസപ്പെടുത്തിയെന്നും ആരോപണമുണ്ട്. കൂടാതെ മെഷീനില്‍ വായിക്കാവുന്ന വോട്ടര്‍ പട്ടികകള്‍ നല്‍കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചത് സുതാര്യത ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.The post മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഇംപീച്ച്മെന്റ് പ്രമേയം തള്ളി ഇരുസഭകളും; കാരണം വ്യക്തമല്ല appeared first on Kairali News | Kairali News Live.