കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. അനന്ദു,ഷാഹിർ എന്നിവർക്കാണ് പരുക്കേറ്റത്. കൊല്ലം കുന്നത്തൂർ ഭരണിക്കാവിലാണ് സംഭവം. യു ഡി എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന ഡി ജെ പരിപാടി നടന്ന സ്ഥലത്ത് നിന്നാണ് കല്ലേറുണ്ടായത്.അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം ഇടതുപക്ഷം ശക്തമാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കേ ആവേശത്തിന്റെ കൊടുമുടിയിലാണ് തലസ്ഥാനം. ഓരോ വോട്ടും ഉറപ്പിക്കാൻ മുന്നണികൾ വാശിയേറിയ പോരാട്ടം നയിക്കുമ്പോൾ, തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷത്തിന്റെ പ്രചാരകരായി സംസ്ഥാന ,ദേശീയ നേതാക്കൾ എത്തിയത് അണികളെയും ആവേശത്തിലാക്കിയിട്ടുണ്ട്.ALSO READ: റാലിക്കെത്തിയാൽ സാരി! പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാറാലിക്ക് എത്തുന്നവർക്ക് ബിജെപിയുടെ സാരി വാഗ്ദാനം; ഓഡിയോ സംഭാഷണം പുറത്ത്തെരഞ്ഞെടുപ്പ് അങ്കത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തലസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളും വർധിക്കുകയാണ്. ജില്ലയിലുടനീളം വിവിധ കോണുകളിൽ ആവേശകരമായ സ്വീകരണമാണ് ഇടതുനേതാക്കൾക്ക് ലഭിച്ചത്. വോട്ടെടുപ്പ് ദിവസത്തിലേക്ക് കടക്കുമ്പോൾ, തലസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റ് വീശുന്നുവെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി ക്യാമ്പുകളുള്ളത്.The post കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കെ എസ് യു,യൂത്ത് കോൺഗ്രസ് കല്ലേറ്; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു appeared first on Kairali News | Kairali News Live.