വീണ്ടും പവർപ്ലേയിൽ തകർച്ച; സൺറൈസേഴ്‌സ് ഹൈദരാബാദിനു നാണക്കേടിന്റെ റെക്കോർഡ്

Wait 5 sec.

ഐപിഎൽ 2026 സീസണിൽ മൂന്ന് മത്സരങ്ങളിൽ രണ്ടു പരാജയങ്ങളുമായ് പതറുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം . ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും പവർപ്ലേ ഘട്ടത്തിൽ ആവർത്തിക്കുന്ന തകർച്ചകൾ ടീമിനെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് അഞ്ചു വിക്കറ്റിന് വിജയിച്ചു.ഇന്ന് ലക്നൗവിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും 22 റൺസാണ് ടീം പവർപ്ലേയിൽ നേടിയത്. ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും മോശം പവർപ്ലേയ് പ്രകടനമാണിത്. ലുക്‌നോവിനെതിരെ തന്നെ ഡൽഹി കുറിച്ച 33/4 ആണ് ഇതോടെ പഴങ്കഥയായത്. നേരത്തെ ബെംഗളൂരുവിനെതിരെ ആദ്യ അറോവറിൽ 49/3 എന്ന നിലയിൽ അവർ ഒതുങ്ങിയിരുന്നു. പിന്നീട് കളിയിൽ 200-ത്തിലധികം സ്കോർ നേടിയെങ്കിലും വിജയത്തിലേക്ക് അത് മതിയായില്ല.Also Read: യുഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളുടെ പിന്നിൽ അമ്മയെ നഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങളുടെ പുഞ്ചിരിയുണ്ട്: എം സ്വരാജ്ഇതിനിടെ ടീമിന്റെ ഉടമയായ കാവ്യ മാരൻ സ്റ്റേഡിയത്തിൽ നിറകണ്ണുകളോടെ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പവർപ്ലേയിലെ സ്ഥിരതയില്ലായ്മ ഹൈദരാബാദിന്റെ ടൂർണമെന്റിലെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാകുകയാണ്.The post വീണ്ടും പവർപ്ലേയിൽ തകർച്ച; സൺറൈസേഴ്‌സ് ഹൈദരാബാദിനു നാണക്കേടിന്റെ റെക്കോർഡ് appeared first on Kairali News | Kairali News Live.