സി.എസ്.സുജാതയ്ക്കെതിരെ ജി സുധാകരൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് പികെ ശ്രീമതി ടീച്ചർ

Wait 5 sec.

സി.എസ്. സുജാതയ്ക്കെതിരെ ജി. സുധാകരൻ നടത്തിയ മോശം പരാമർശം പിൻവലിക്കണമെന്ന് പികെ ശ്രീമതി ടീച്ചർ. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജി. സുധാകരൻ നടത്തിയ വിവാദപരാമർശങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് ടീച്ചർ പ്രതികരിച്ചത്.  സിഎസ് സുജാതയെ “നാണവും മാനവും ഉണ്ടോ” എന്ന് ആക്ഷേപിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായ സുധാകരന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.മുൻപ് സഹപ്രവർത്തകയായി അടുത്ത ബന്ധം പുലർത്തുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരന് വേണ്ടി പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിക്കെതിരെ ഇത്തരം അധിക്ഷേപപരമായ ഭാഷ പ്രയോഗിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് ടീച്ചർ ചൂണ്ടിക്കാണിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണിതെന്നും ടീച്ചർ കൂട്ടിച്ചേർത്തു. ജി. സുധാകരൻ യുഡിഎഫ് പാളയത്തിലേക്ക് ചേർന്നതിനെ തുടർന്ന് വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് രാഷ്ട്രീയ സംസ്കാരത്തിന് നിരക്കുന്നതല്ല.ALSO READ: മുനമ്പം വിഷയം: വി ഡി സതീശന്റേത് ഇരട്ടത്താപ്പെന്ന് വിമർശനം; കോടതി വിധികൾ നിലനിൽക്കെ 10 മിനിറ്റ് പരിഹാരമെന്ന അവകാശവാദം ചർച്ചയാകുന്നു അതേസമയം, ബാല്യകാലം മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായ ശക്തമായ നേതാവാണ് സുജാതയെന്നും, ഇത്തരം പരാമർശങ്ങൾ കൊണ്ട് അവരെ മാനസികമായി തളർത്താനാവില്ലെന്നും ടീച്ചർ വ്യക്തമാക്കി. നിലവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ സുജാതയുടെ രാഷ്ട്രീയ പാരമ്പര്യവും നിലപാടുകളും ഉറച്ചതാണെന്നും ടീച്ചർ കൂട്ടിച്ചേർത്തു.The post സി.എസ്.സുജാതയ്ക്കെതിരെ ജി സുധാകരൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് പികെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.