കേന്ദ്ര മന്ത്രി പേര് വിളിച്ചില്ല; സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ആർ.ശ്രീലേഖ

Wait 5 sec.

കേരളത്തിലെ ബിജെപിയിലെ പടലപ്പിണക്കങ്ങൾ പരസ്യമാക്കി സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ സ്ഥാനാർഥി ആർ.ശ്രീലേഖ. കേന്ദ്ര മന്ത്രി എസ്.ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് .ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. പ്രമുഖ വോട്ടർമാരുമായി നടത്തിയ സംവാദ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത ജയശങ്കർ രാജീവ് ചന്ദ്രശേഖറിന് വേണ്ടി മാത്രം വോട്ട് അഭ്യർത്ഥിച്ചതാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥയും നഗരസഭാ കൗൺസിലറുമായ ശ്രീലേഖയെ ചൊടിപ്പിച്ചത്.Also read: സി.എസ്.സുജാതയ്ക്കെതിരെ ജി സുധാകരൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് പികെ ശ്രീമതി ടീച്ചർപാർട്ടി നേതാക്കളോട് കയർത്തു കൊണ്ട് വേദി വിട്ട ശ്രീലേഖയെ പിന്നീട് നേതാക്കൾ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്. അതോടെ ശ്രീലേഖ തിരിച്ചു വേദിയിലെത്തി പരിപാടിയിൽ പങ്കെടുത്തു. കുറച്ചു നാളുകളായി പാർട്ടി നേതൃത്വത്തോട് ഇടഞ്ഞാണ് ശ്രീലേഖയുടെ നില്പ്. തിരുവനന്തപുറം മേയറായി ഉയർത്തിക്കാട്ടിയ ശേഷം തന്നെ തഴഞ്ഞതിൽ അസ്വസ്ഥയാണ് ശ്രീലേഖ. ഇതേ തുടർന്ന് മറ്റു നഗരസഭാ കൗൺസിലർമാർക്കൊപ്പമുള്ള ദില്ലിയിലേക്കുള്ള ട്രെയിൻ യാത്രയിൽ നിന്നും ശ്രീലേഖ വിട്ടു നിന്നിരുന്നു.The post കേന്ദ്ര മന്ത്രി പേര് വിളിച്ചില്ല; സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ആർ.ശ്രീലേഖ appeared first on Kairali News | Kairali News Live.