രാഹുൽ ഗാന്ധി ഒരു ഉന്നത കോൺഗ്രസ് നേതാവിന് ചേരാത്ത വിധത്തിൽ നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് കേരളത്തിൽ നടത്തുന്നതെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം എ ബേബി. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം രാഹുൽ ഗാന്ധിയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചത്.ഒരു ഉന്നത കോൺഗ്രസ് നേതാവെന്ന നിലയിലുള്ള തന്റെ കീർത്തി നഷ്ടപ്പെടുത്തുന്ന വിധത്തിലാണ് രാഹുൽ ഗാന്ധി തുടർച്ചയായി സംസാരിക്കുന്നത്. അബദ്ധങ്ങൾ ആർക്കും സംഭവിക്കാമെങ്കിലും, രാഹുൽ ഗാന്ധി ഇത് ഒരു വാശിയോടെ തുടർച്ചയായി ആവർത്തിക്കുകയാണെന്നും ഇത് തന്നെ സംബന്ധിച്ച് വിഷമകരമായ കാര്യമാണെന്നും ബേബി പറഞ്ഞു. ഇന്ത്യ ബ്ലോക്കിന്റെ വേദിയിൽ ഒരുമിച്ച് നിൽക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഇന്ത്യയെ ഒരു മതവുമായി ബന്ധപ്പെടുത്തി ‘ഹിന്ദു രാജ്യം’ എന്ന് കോൺഗ്രസ് വിശേഷിപ്പിക്കുന്നതിനെ ബേബി ശക്തമായി ചോദ്യം ചെയ്തു. ഇന്ത്യൻ ഭരണഘടന വായിച്ചിട്ടുള്ള ആർക്കും ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ കഴിയില്ലെന്നും, ആർ.എസ്.എസിന്റെ ‘ഹിന്ദു രാഷ്ട്രം’ എന്ന സങ്കല്പത്തോട് ചേർത്താണോ അദ്ദേഹം ഇത് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.ALSO READ: മുനമ്പം വിഷയം: വി ഡി സതീശന്റേത് ഇരട്ടത്താപ്പെന്ന് വിമർശനം; കോടതി വിധികൾ നിലനിൽക്കെ 10 മിനിറ്റ് പരിഹാരമെന്ന അവകാശവാദം ചർച്ചയാകുന്നുഗഹനമായ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് എം എ ബേബി ആരോപിച്ചു. കെ.സി. വേണുഗോപാലിനെപ്പോലെയുള്ള തന്റെ ഉപദേഷ്ടാക്കൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.തന്നെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന രാഹുലിന്റെ ചോദ്യത്തിനും ബേബി മറുപടി നൽകി. പിണറായി വിജയന്റെ തല മുറിച്ചു കൊണ്ടുവരുന്നവർക്ക് ബിജെപി നേതാക്കൾ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തത് പത്രങ്ങളിൽ വന്നതാണെന്നും, ഇത് രാഹുൽ ഗാന്ധി കാണാത്തതാണോ എന്നും അദ്ദേഹം ചോദിച്ചു.The post ‘രാഹുൽ ഗാന്ധി ഉന്നത കോൺഗ്രസ് നേതാവെന്ന കീർത്തി നഷ്ടപ്പെടുത്തുന്നു’: നിരുത്തരവാദപരമായ പ്രതികരണങ്ങൾ തുടരുന്നുവെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.