കോൺഗ്രസ് സ്ത്രീവിരുദ്ധരുടെ താവളമായി മാറി; സൈബർ വിങ്ങിനെ നയിക്കുന്നത് ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലെന്ന് എൻ.എസ് നുസൂർ

Wait 5 sec.

കോൺഗ്രസ് നേതൃത്വത്തിനും പാർട്ടിയുടെ സൈബർ വിങ്ങിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എൻ.എസ്. നുസൂർ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് നേതൃത്വം പറയുമ്പോഴും, കോൺഗ്രസ് സൈബർ വിങ്ങിന്റെ ചുമതല ഇപ്പോഴും അദ്ദേഹത്തിന് തന്നെയാണ് എന്ന് നുസൂർ ആരോപിച്ചു. വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ സത്യം തുറന്നു പറയാൻ തയ്യാറാകാതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിച്ചുകൊണ്ട് വോട്ട് പിടിക്കാൻ ഇറങ്ങുന്ന കോൺഗ്രസ് പാർട്ടിയിൽ, വനിതാ നേതാക്കൾ പോലും സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെതിരെ പോലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വെട്ടുക്കിളി’ക്കൂട്ടങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുകയാണ്. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ മുതിർന്ന നേതാക്കളും ഇത്തരത്തിൽ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എൽദോസ് കുന്നപ്പള്ളിക്കെതിരെ നടപടിയെടുക്കുകയും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പിനെയും നുസൂർ വിമർശിച്ചു. കെ.സി. വേണുഗോപാലിന്റെ പിന്തുണയില്ലാത്തതിനാലാണ് എൽദോസിന് വിവേചനം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ആരോപിച്ചു. കെ.സി. വേണുഗോപാലിന്റെ ഭാര്യക്ക് പോലും ഫേസ്ബുക്കിലൂടെ ഒരു അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട അഞ്ച് മിനിറ്റിനുള്ളിൽ അത് ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നും നുസൂർ വെളിപ്പെടുത്തി.സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ സംരക്ഷിക്കുന്ന കൂടാരമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ഒൻപതോളം പരാതികൾ വി.ഡി. സതീശന്റെ പക്കൽ ഉണ്ടെങ്കിലും വെറും മൂന്ന് പരാതികളിൽ മാത്രമാണ് പോലീസ് നടപടി ഉണ്ടായതെന്നും, ബാക്കിയുള്ളവ അദ്ദേഹം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്നും നുസൂർ ആരോപിച്ചു. കുറ്റാരോപിതരായ വ്യക്തികളെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ എംപിയാണെന്നും, ഇത് സംഘടിതമായ കൊള്ളക്കും സ്ത്രീവിരുദ്ധ നിലപാടുകൾക്കും ഒത്താശ ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.The post കോൺഗ്രസ് സ്ത്രീവിരുദ്ധരുടെ താവളമായി മാറി; സൈബർ വിങ്ങിനെ നയിക്കുന്നത് ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലെന്ന് എൻ.എസ് നുസൂർ appeared first on Kairali News | Kairali News Live.