കോഴിക്കോട് | പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ് കേസില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്.ഇത് സംബന്ധിച്ച് ഫ്‌ളയിങ് സ്‌ക്വാഡ് നല്‍കിയ റിപോര്‍ട്ട് പരിശോധിച്ചതായും കലക്ടര്‍ അറിയിച്ചു.പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരായി ലഭിച്ച പരാതിയില്‍ പരിശോധന നടക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.