‘വി ഡി സതീശൻ വാക്ക് പാലിച്ചേ മതിയാകൂ…’; യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ വനവാസത്തിന് പോകണം, നേതാക്കൾ വാക്കു പാലിക്കേണ്ടതാണല്ലോയെന്നും കെ സുധാകരൻ

Wait 5 sec.

യുഡിഎഫിന് നൂറു സീറ്റ് ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കെ സുധാകരൻ. വി.ഡി. സതീശൻ വാക്കുപാലിക്കുന്ന നേതാവാണെങ്കിൽ നൂറു സീറ്റ് ലഭിച്ചില്ലെങ്കിൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 130 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സുധാകരൻ വ്യക്തമാക്കി. എന്നാൽ, യുഡിഎഫിന് 100 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഈ വാക്ക് സതീശൻ പാലിക്കണമെന്നാണ് സുധാകരന്റെ നിലപാട്. അദ്ദേഹം അങ്ങനെ വനവാസത്തിന് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുതെന്ന് നമുക്ക് പ്രാർത്ഥിക്കാം. എന്നാൽ യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ, വാക്കു പാലിക്കുന്ന നേതാക്കന്മാരാണെങ്കിൽ അദ്ദേഹം വനവാസത്തിന് പോകണം എന്ന് സുധാകരൻ കൂട്ടിച്ചേർത്തു.ALSO READ: ‘കെ.സി വേണുഗോപാൽ നേരിട്ട് പണം വാങ്ങി; നേതാക്കൾ പ്രതികരിച്ചില്ലെങ്കിൽ കൂടുതൽ അഴിമതി രേഖകൾ പുറത്തുവിടും’; കോൺഗ്രസ് നേതൃത്വത്തിന് ഗൗരവ് കുമാറിന്റെ മുന്നറിയിപ്പ്സതീശൻ വനവാസത്തിന് പോകേണ്ടി വന്നാൽ തനിക്ക് വലിയ സങ്കടവും വിഷമവും ഉണ്ടാകുമെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കാൻ പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പറഞ്ഞ വാക്ക് പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.അതേസമയം, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണാനാണ് തനിക്ക് ആഗ്രഹമെന്നും ആ തീരുമാനത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. വനിതാ മുഖ്യമന്ത്രിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും തനിക്ക് അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.The post ‘വി ഡി സതീശൻ വാക്ക് പാലിച്ചേ മതിയാകൂ…’; യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ വനവാസത്തിന് പോകണം, നേതാക്കൾ വാക്കു പാലിക്കേണ്ടതാണല്ലോയെന്നും കെ സുധാകരൻ appeared first on Kairali News | Kairali News Live.