കണ്ണൂര്‍ | യുഡിഎഫിന് അധികാരം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് അഭിപായത്തില്‍ മാറ്റമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 130 സീറ്റുകള്‍ വരെ ലഭിക്കും. യുഡിഎഫിന് അധികാരം കിട്ടിയാല്‍ ആരാണ് മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണയെന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി ഇങ്ങനെ; ‘അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം. യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കില്‍ അദ്ദേഹം പോകണം.വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം. അങ്ങനെ പോകുന്നെങ്കില്‍ വലിയ പ്രയാസവും സങ്കടവും ഉണ്ട്. ഞാനൊക്ക പ്രാര്‍ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ്’ -സുധാകരന്‍ പറഞ്ഞു.നേരത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു.അതേ സമയം രാഷ്ട്രീയ വനവാസം എന്നതുകൊണ്ട് വി.ഡി. സതീശന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അധികാരം നേടുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നുമാണ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്.