പിറവത്ത് വികസനം പിറക്കും ഇടതുപക്ഷത്തിലൂടെ… സാബു കെ ജേക്കബിലൂടെ…

Wait 5 sec.

എറണാകുളം ജില്ലയിലെ പിറവത്ത് വിജയസാധ്യത ഉറപ്പിച്ച് ഇടതുപക്ഷം. മണ്ഡലത്തിലെ യുഡിഎഫിന് ഭരണത്തിന് കീഴിലെ വികസന മുരടിപ്പ് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതോടെ വലത് ക്യാമ്പുകൾ. ഇതിനെതിരെ ജനങ്ങളും വിധിയെഴുതാൻ ഒരുങ്ങുകയാണ്.1977 മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പിൽ പിറവം മണ്ഡലം 1980, 1987 2006 എന്നിങ്ങനെ മൂന്നുതവണ ഇടതുപക്ഷത്തിന്റെ കൂടെ നിന്നു.കഴിഞ്ഞ വർഷങ്ങളിലുണ്ടായ വികസന മുരടിപ്പ് മണ്ഡലത്തിൽ ചർച്ചയാകുന്നത് യുഡിഎഫ് ക്യാമ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മൂന്നുതവണയായി തുടർച്ചയായി വിജയിച്ചെങ്കിലും എംഎൽഎ എന്ന രീതിയിൽ മണ്ഡലത്തിൽ വികസനം നടപ്പിലാക്കാൻ മുൻ യുഡിഎഫ് എംഎൽഎയ്ക്ക് സാധിച്ചിട്ടില്ല. പിറവം പഞ്ചായത്ത് പ്രസിഡന്റ്, പിറവം നഗരസഭയുടെ ആദ്യ ചെയർമാൻ, സംസ്ഥാനത്തെ നഗരസഭകളുടെ ചേമ്പർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സാബു കെ ജേക്കബാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. ഇത്തവണ പിറവം മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.Also read: വിജയ സാധ്യത ഇല്ലാതാക്കണമെന്ന ദുരുദ്ദേശ്യത്തോടെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു; കേരള കൗമുദി ദിനപത്രത്തിനെതിരെ പരാതി നൽകി കടകംപള്ളി സുരേന്ദ്രൻസംസ്ഥാന ബജറ്റിൽ പിറവം മണ്ഡലത്തിനായി 29.25 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. പാലം ഹൈടെക് സ്കൂളുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആധുനിക ലാബ് സൗകര്യം എന്നിവ നടപ്പിലാക്കി എൽഡിഎഫ് സർക്കാർ പിറവത്തെ ചേർത്തുപിടിച്ചു. എന്നാൽ ഭാവി വികസനം മുന്നിൽ കണ്ടുകൊണ്ട് കഴിഞ്ഞ 14 വർഷമായി യുഡിഎഫ് എംഎൽഎക്ക് പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നതും ജനങ്ങൾ പറയുന്നു.The post പിറവത്ത് വികസനം പിറക്കും ഇടതുപക്ഷത്തിലൂടെ… സാബു കെ ജേക്കബിലൂടെ… appeared first on Kairali News | Kairali News Live.