കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വിദ്വേഷപ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂർ. മതപരമായ കാര്യങ്ങൾ പറഞ്ഞ് വോട്ടു തേടുന്ന വനിതാ ലീഗ് നേതാവിന്റെ പുതിയ വീഡിയോ കൂടി പുറത്ത് വന്നതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.കപട വിശ്വാസി എന്നർത്ഥം വരുന്ന മുനാഫിക് എന്ന വാക്ക് ഉപയോഗിച്ച് കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെ അധിക്ഷേപിച്ചതാണ് ആദ്യം ചർച്ചയായത്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർഹാന മുള്ളേരിയിൽ നടന്ന യുഡിഎഫ് കുടുംബയോഗത്തിൽ നടത്തിയ പരാമർശത്തിനെതിരെ ശക്തമായ വിമർശനമാണുയരുന്നത്. എന്നാൽ വിദ്വേഷം പരാമർശങ്ങളുള്ള ഇവരുടെ തന്നെ മറ്റൊരു വീഡിയോ കൂടി പുറത്തു വന്നതോടെ ഇത്തരക്കാരുടെ വർഗീയ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായിരിക്കുകയാണ്.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ സംഘടിപ്പിച്ച ലീഗ് സംഗമത്തിൽ നടത്തിയ പ്രസംഗമാണ് രണ്ടാമത് പുറത്തുവന്നത്.Also read: കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കെ എസ് യു,യൂത്ത് കോൺഗ്രസ് കല്ലേറ്; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റുമത-സാമുദായിക കാര്യങ്ങൾ പറയുന്ന പ്രസംഗത്തിലെ പരാമർശങ്ങൾ തിരുത്താൻ വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫർഹാനയോ, പരാമർശങ്ങൾ തള്ളിക്കളയാൻ യുഡിഎഫ് – മുസ്ലിം ലീഗ് നേതാക്കളോ തയ്യാറായിട്ടില്ല. സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്The post ‘മതമാണ് അവർക്ക് പ്രശ്നം’; മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.