കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് & സയൻസ് കോളേജിൽ യൂണിയൻ സംഘടിപ്പിച്ച കോളേജ് ഡേ ആഘോഷങ്ങൾ ബോധപൂർവ്വം അലങ്കോലപ്പെടുത്തിയതായി പരാതി. തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്യാമ്പസിൽ സംഘർഷത്തിന് കാരണമായത്.ഇന്ന് വൈകുന്നേരം 3.30 ഓടെ സന്ദീപ് വാര്യർ കോളേജിലെത്തിയപ്പോൾ, ഔദ്യോഗിക പരിപാടിയായതിനാൽ സ്ഥാനാർത്ഥിക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ സ്ഥാനാർത്ഥിയെ അനുഗമിച്ച മുഴുവൻ യുഡിഎഫ് പ്രവർത്തകരെയും അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന് അവർ നിർബന്ധം പിടിക്കുകയും വലിയ തോതിൽ കോലാഹലം സൃഷ്ടിക്കുകയും ചെയ്തു.ALSO READ: പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിഷയം: ചട്ടലംഘനം കണ്ടെത്താൻ ആയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർഇതുമായി ബന്ധപ്പെട്ട് സമാധാനപരമായ ആശയവിനിമയത്തിന് ശ്രമിച്ച യൂണിയൻ ഭാരവാഹികളെ പുറത്തുനിന്നെത്തിയ എം.എസ്.എഫ്, കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വം ആക്രമിച്ചതായി ഉറവിടങ്ങൾ സൂചിപ്പിക്കുന്നു. ക്യാമ്പസിനകത്ത് അതിക്രമിച്ചു കയറിയ സംഘം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കൈയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികളെ കരുവാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഈ രാഷ്ട്രീയ കളി തിരിച്ചറിയണമെന്നും അറിയിച്ചുThe post കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾക്കിടെ സംഘർഷം; യുഡിഎഫ് പ്രവർത്തകർ അക്രമം നടത്തിയെന്ന് പരാതി appeared first on Kairali News | Kairali News Live.