പ്രവാസികൾക്ക് നിയന്ത്രണം; സൗദിയിൽ 69 തസ്തികകളിൽ കൂടി 100% സ്വദേശിവൽക്കരണം

Wait 5 sec.

റിയാദ്: സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 തസ്തികകളിൽ കൂടി 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.സ്വദേശി പൗരന്മാർക്ക് കൂടുതൽ ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. സെക്രട്ടറി, ട്രാൻസ്ലേറ്റർ, ഡാറ്റ എൻട്രി തുടങ്ങിയ പ്രധാന തസ്തികകൾ ഉൾപ്പെടെയുള്ളവയിലാണ് പുതിയ നിയന്ത്രണം വരുന്നത്.ചില തസ്തികകളിൽ ഉത്തരവ് വന്ന ദിവസം മുതൽ തന്നെ (ഏപ്രിൽ 5)100% സ്വദേശിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:ഹ്യൂമൻ റിസോഴ്‌സ് ക്ലർക്ക്, ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, ട്രാൻസ്ലേറ്റർ, ബോഡിഗാർഡ്, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് റിസപ്ഷനിസ്റ്റ്, കംപ്ലൈന്റ് ക്ലർക്ക്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ, സെക്രട്ടറി, എക്സിക്യൂട്ടീവ് സെക്രട്ടറി, കസ്റ്റംസ് ബ്രോക്കർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, കാഷ്യർ, ലേബർ അഫയേഴ്സ് മാനേജർ, പേഴ്സണൽ മാനേജർ.ബാക്കിയുള്ള 50 തസ്തികകളിൽ സ്വദേശിവൽക്കരണം പൂർത്തിയാക്കാൻ മന്ത്രാലയം ആറുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്ന പ്രധാന തസ്തികകൾ ഇവയാണ്:സൈൻ ലാംഗ്വേജ് ഇൻ്റർപ്രെറ്റർ, സെക്യൂരിറ്റി ക്യാമറ മോണിറ്റർ, ഷിപ്പിംഗ് ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ഇൻഫർമേഷൻ ക്ലർക്ക്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഗവൺമെന്റ് റിലേഷൻസ് ക്ലർക്ക് (ജി.ആർ.ഒ), പി.ആർ.ഒ, പബ്ലിക് റിലേഷൻസ് എക്സ്പെർട്ട്, റിക്രൂട്ട്‌മെന്റ് സ്പെഷ്യലിസ്റ്റ്, ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റ് തുടങ്ങിയവ.കൂടാതെ ഹ്യൂമൻ റിസോഴ്‌സ് ഓപ്പറേഷൻസ് മാനേജർ, ടാലന്റ് മാനേജർ, റിക്രൂട്ട്‌മെന്റ് മാനേജർ, ലേബർ ഓഫീസ് മാനേജർ തുടങ്ങി മാനേജീരിയൽ തസ്തികകളിലും ഈ കാലയളവിനുള്ളിൽ സ്വദേശികളെ നിയമിക്കണം.ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിവിധ പ്രോത്സാഹന പദ്ധതികളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.The post പ്രവാസികൾക്ക് നിയന്ത്രണം; സൗദിയിൽ 69 തസ്തികകളിൽ കൂടി 100% സ്വദേശിവൽക്കരണം appeared first on Arabian Malayali.