എറണാകുളം ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതൽ സീറ്റുകൾ ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്. ഇടത് മുന്നണി ജില്ലയിലുടനീളം വിജയ പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എൽഡിഎഫ് സർക്കാർ ക‍ഴിഞ്ഞ 10 വർഷം കൊണ്ട് യാഥാർഥ്യമാക്കിയത് സമാനതകളില്ലാത്ത വികസനമാണെന്ന് പറഞ്ഞ എസ് സതീഷ് അതുകൊണ്ട് തന്നെയാണ് ജനങ്ങള്‍ തുടർഭരണം ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. വികസനത്തിന്റെയും ക്ഷേമത്തിന്റെയും കാലയളവായതിനാലാണ് ജനങ്ങൾ ഈ മാറ്റം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മണ്ഡലങ്ങളിലെ വിജയ പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.ALSO READ: കേരളം വിധിയെ‍ഴുതാൻ ഇനി രണ്ടുനാള്‍, ഇന്ന് കൊട്ടിക്കലാശം, കളറാക്കാൻ ഇടതുമുന്നണിഎറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സാബു ജോർജ് മികച്ച വിജയം നേടും. സാബു ജോർജിന്റെ വ്യക്തിബന്ധങ്ങളും ചിട്ടയായ പ്രവർത്തനങ്ങളും മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും എസ് സതീഷ് ചൂണ്ടിക്കാട്ടി. എ എം ആരിഫ് ആലുവയിൽ സ്ഥാനാർഥിയായി വന്നതോടെ യുഡിഎഫിന്റെ ഏകപക്ഷീയമായ വിജയം എന്ന പ്രചാരണം മാറിയെന്നും മണ്ഡലത്തിൽ വലിയ ട്രെൻഡ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.പരിണതപ്രജ്ഞനായ ജനപ്രതിനിധി എന്ന നിലയിൽ എൽഡിഎഫ് സ്ഥാനാർഥി സജു പോളിന് വലിയ സ്വീകാര്യതയാണ് അങ്കമാലിയിൽ ലഭിക്കുന്നത്. പറവൂരിൽ ടൈസൺ മാസ്റ്ററുടെ വരവോടെ കളം മാറിയെന്നും എസ് സതീഷ് പറഞ്ഞു. സാധാരണ ജനങ്ങൾ ഹൃദയത്തോടെയാണ് അദ്ദേഹത്തെ ഏറ്റുവാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് നഷ്ടപ്പെട്ട തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാൻ കെ എൻ ഉണ്ണികൃഷ്ണനെയാണ് ഇടതുപക്ഷം ഇത്തവണ ഏൽപ്പിച്ചിരിക്കുന്നത്.പഴയ എസ്എഫ്ഐ നേതാവും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ എം പി ഷൈനിയാണ് വൈപ്പിനിലെ എൽഡിഎഫ് സ്ഥാനാർഥി. ആവേശത്തോടെയാണ് എം പി ഷൈനിയെ ജനങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ പത്തു വർഷമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആന്റണി ജോൺ കോതമംഗലത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രത്യാശിച്ചു.ALSO READ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഇംപീച്ച്മെന്റ് പ്രമേയം തള്ളി ഇരുസഭകളും; കാരണം വ്യക്തമല്ലകളമശ്ശേരിയിൽ നിലവിലെ മന്ത്രി കൂടിയായ പി രാജീവിന്റെ വിജയം ജനങ്ങൾ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞുവെന്നും കുന്നത്തുനാട്ടിൽ ശ്രീനിജന്റെ നേതൃത്വത്തിൽ നടപ്പാക്കിയ 50 കോടി രൂപയുടെ വികസനങ്ങൾ വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലും അഡ്വക്കറ്റ് പുഷ്പദാസിനൊപ്പം എൽഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം മറ്റ് മണ്ഡലങ്ങളായ പെരുമ്പാവൂർ (ബേസിൽ), മൂവാറ്റുപുഴ (എൻ അരുൺ), പിറവം എന്നിവിടങ്ങളിലും ശക്തമായ മത്സരം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജനകീയരായ സ്ഥാനാർഥികളുടെ മികവും പ്രാദേശികമായി നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളും ഇക്കുറി എൽഡിഎഫിന് തുണയാകുമെന്ന് എസ് സതീഷ് വ്യക്തമാക്കി.The post ‘കഴിഞ്ഞ തവണത്തേക്കാള് കൂടുതൽ സീറ്റുകൾ എറണാകുളത്ത് ഇക്കുറി ലഭിക്കും’: എസ് സതീഷ് appeared first on Kairali News | Kairali News Live.