ന്യൂഡല്‍ഹി| ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. കേസില്‍ പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് ആദ്യഘട്ടവാദം. 2018 ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്നവരുടെ വാദമാണ് ഈ ദിവസങ്ങളില്‍ നടക്കുക. വിധിയെ അനുകൂലിക്കുന്നവരുടെ വാദം 14 മുതല്‍ 16 വരെയാണ്. ഈ പട്ടികയിലാണ് സംസ്ഥാനനത്തിന്റെ സ്ഥാനം. ഈ പട്ടികയില്‍ നിന്നും മാറ്റി പുനഃപരിശോധന വേണമെന്നവരുടെ കൂടെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ഇന്നലെ കത്ത് നല്‍കിയിരുന്നു.അതേസമയം, ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ട എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.