പറവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ചൂടുപിടിച്ചു. ജനക്ഷേമവും വികസനവും പറഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്റർ പ്രചാരണത്തിൽ സജീവമാണ്.എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പറവൂർ നിയോജക മണ്ഡലം. കേരളത്തിൽ ശക്തമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ഇത്. പത്തുവർഷം കൈപ്പമംഗലം എം എൽ എയായിരുന്ന ഇ ടി ടൈസൺ മാസ്റ്റർ എൽ ഡി എഫിനായി രംഗത്തിറങ്ങുമ്പോൾ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ ഉണ്ടായ പോലെയുള്ള വികസനങ്ങൾ പറവൂരിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.Also read: ആവേശമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ; എറണാകുളം ജില്ല ഇടതിനൊപ്പംപ്രതിപക്ഷ നേതാവിന്റെ മണ്ഡലം ആയിരുന്നിട്ട് പോലും അടിസ്ഥാന വികസനങ്ങൾ പോലും മണ്ഡലത്തിൽ നടന്നിട്ടില്ല. വിജയിച്ചാൽ, ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്നാണ് ജനങ്ങളുടെ പ്രിയപ്പെട്ട മാഷിന്റെ ഉറപ്പ്. കേരളത്തിലെ യു ഡി എഫിൻ്റെ ഗ്രൂപ്പ് പോരുകളും ബി ജെ പി സഖ്യവും, കോൺഗ്രസ് ബി ജെ പി ഡീലും പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിലും ചർച്ചയാണ്. ഇടതുപക്ഷത്തിൻ്റെ വികസ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ജനങ്ങൾ വിധിയെഴുതുകയെന്നാണ് മണ്ഡലത്തിലെ വോട്ടർമാരും പറയുന്നു.The post പറവൂരിനി പഴയ പറവൂരല്ല; മാറ്റാൻ ഇടതിൻ്റെ സാരഥി ഇ ടി ടൈസൺ മാസ്റ്റർ appeared first on Kairali News | Kairali News Live.