കണ്ണൂരില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം:മൂന്ന് പേര്‍ അറസ്റ്റില്‍

Wait 5 sec.

കണ്ണൂര്‍| കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.  എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ധീന്‍, കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്.കണ്ണവം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനുനേരെ ബൈക്കിലെത്തില രണ്ടംഗ സംഘമാണ് ബോംബ് എറിഞ്ഞത്. എന്നാല്‍ ബോംബ് പൊട്ടിയിരുന്നില്ല.