കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തെരഞ്ഞെപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കോന്നിയിലായിരുന്നു. അവിടെ നടന്ന ഒരു സംഭവം തെറ്റായി വ്യഖ്യാനിച്ച് ഇന്നലെ മാധ്യമങ്ങൾ ഒരു വാർത്ത പടച്ചുവിട്ടു, അതിന്റെ വസ്തുത പോലും അറിയാതെ. മുഖ്യമന്ത്രിക്ക് പത്തനംത്തിട്ടയിൽ ഒന്നിലേറെ പരിപാടികൾ ഉണ്ടായിരുന്നതിനാൽ കൈരളി ഒഴികെ മുഖ്യധാര ചാനലുകൾ ഒന്നും ഈ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം തുടരുന്നതിനിടയിലാണ് ഒരാൾ സദസിൽ നിന്നും അനവസരത്തിൽ ഒരുചോദ്യം ചോദിക്കാനുണ്ടെന്ന് വിളിച്ച് പറഞ്ഞത്. മുഖ്യമന്ത്രി വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞ് പ്രസംഗം തുടർന്നു. യോഗ നടപടികൾ തടസമില്ലാതെ മുന്നോട്ടു പോയി. ചോദ്യം ഉന്നയിച്ചയാൾ തൻ്റെ ഇരുപ്പിടത്തിൽ ഇരുന്ന് പ്രസംഗം മുഴുവൻ കേട്ടാണ് മടങ്ങിയത്. ഈ വാർത്ത വൈകിയറിഞ്ഞ ചാനലുകൾ ബംബർ സമ്മാനമടിച്ച ഭാഗ്യശാലിയെ അന്വേഷിച്ചിറങ്ങുന്ന ആവേശത്തിൽ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ച ആളെ തിരക്കിയിറങ്ങി. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചയാളെ പൊലീസ് പിടിച്ചുകൊണ്ടു പോയെന്ന് ഇതിനിടയിൽ ചിലർ വാർത്തയും നൽകി. Also read: ‘ഡീൽ ആരോപണം മുൻകൂർ ജാമ്യം എടുക്കൽ; കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വയ്ക്കാനാണ് ആരോപണം ഉന്നയിക്കുന്നത് ‘: മുഖ്യമന്ത്രിഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തിയ ആവേശത്തിൽ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചയാളെ കണ്ടെത്തിയ മാധ്യമങ്ങക്ക് നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ച വാർത്ത അദ്ദേഹത്തിൽ നിന്നും കിട്ടിയില്ല. ആ അവസരത്തിൽ ചോദ്യം ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്ന് അദേഹത്തിന് മനസിലായി. എന്നിട്ടും മനസിലാവാത്ത മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചയാളെ പൊലീസ് പിടിച്ചു കൊണ്ടുപോയെന്ന് കള്ള വാർത്ത നൽകി കൊണ്ടേയിരുന്നു.The post ഇതെന്ത് മാധ്യമ പ്രവർത്തനം? കാണാത്തതേ പറയൂ… തെറ്റാണെങ്കിലും തിരുത്തില്ല; കള്ളം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ appeared first on Kairali News | Kairali News Live.