കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ച സാഹചര്യത്തിൽ, പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ആകെ 1,252 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി ആകെ 2,117 നാമനിർദ്ദേശ പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. സത്യവാങ്മൂലത്തിലോ മറ്റ് രേഖകളിലോ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ ആ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിക്കളയുന്നതാണ്. പരിശോധന പൂർത്തിയാക്കിയ ശേഷമുള്ള കൃത്യമായ കണക്കുകൾ ഇന്ന് രാത്രി 8 മണിയോടെ ലഭ്യമാകും.നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. Also read: മാറിയ കേരളം മാറിയ ഇടുക്കി; ക്യാപ്റ്റൻ്റെ പര്യടനം ഇന്ന് മലയോര മണ്ണിൽ നാളെ പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചുള്ള യഥാർത്ഥ ചിത്രം വ്യക്തമാകും.ഒരു വശത്ത് ഈ നടപടികൾ പുരോഗമിക്കുമ്പോൾ തന്നെ, മറുവശത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആവേശകരമായി മുന്നോട്ട് പോകുകയാണ്The post കളം തെളിഞ്ഞ് കേരളം; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് appeared first on Kairali News | Kairali News Live.