ഹരിയാനയിലെ സീറ്റ് കോഴയിൽ കൊടിക്കുന്നിൽ സുരേഷ് കുടുങ്ങുന്നു ; നിർണായക വാട്സ്ആപ്പ് ചാറ്റുകൾ കൈരളി ന്യൂസിന്

Wait 5 sec.

ഹരിയാനയിലെ സീറ്റ് കോഴയിൽ കൊടിക്കുന്നിൽ സുരേഷ് എം പി കുടുങ്ങുന്നു. പരാതിയുമായി ബന്ധപ്പെട്ട നിർണായക വാട്സ്ആപ്പ് ചാറ്റുകളാണ് കൈരളി ന്യൂസിന് ലഭിച്ചത്. പണം അക്കൗണ്ടിൽ ലഭിച്ചില്ലെന്നും, ആദ്യം നൽകിയ പണം ലഭിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിർണായക വാട്സ്ആപ്പ് ചാറ്റുകളാണ് കൈരളി ന്യൂസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നൽകിയ അക്കൗണ്ട് നമ്പരിൽ പണം എത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷിൻ്റെ ചാറ്റും ലഭിച്ചിട്ടുണ്ട്. പരാതിക്കാരൻ ഗൗരവ് കുമാറുമായി എം പി നടത്തിയ സംഭാഷണമാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്.Also read: ആവേശമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ; എറണാകുളം ജില്ല ഇടതിനൊപ്പംഎസ് ബി ഐ പാർലമെൻ്റ് ബ്രാഞ്ചിൻ്റെ വിവരങ്ങളും കൊടിക്കുന്നിൽ പങ്കുവച്ചു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അക്കൗണ്ട് നമ്പർ ചോദിച്ച് കൊടിക്കുന്നിൽ തിരികെ മെസേജ് അയച്ചു. നേരിട്ട് വന്നു തന്നെ കാണാനും ഗൗരവ് കുമാറിനോട് കൊടിക്കുന്നിൽ സുരേഷ് ചാറ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.The post ഹരിയാനയിലെ സീറ്റ് കോഴയിൽ കൊടിക്കുന്നിൽ സുരേഷ് കുടുങ്ങുന്നു ; നിർണായക വാട്സ്ആപ്പ് ചാറ്റുകൾ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.