മാറിയ കേരളം മാറിയ ഇടുക്കി; ക്യാപ്റ്റൻ്റെ പര്യടനം ഇന്ന് മലയോര മണ്ണിൽ

Wait 5 sec.

കേരളം തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ പ്രചാരണത്തിൽ ഇടതുപക്ഷം ബഹുദൂരം മുന്നിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിലെ നാല് പ്രധാന മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണുന്നതോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് കട്ടപ്പനയിൽ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ മുഖ്യമന്ത്രി സംസാരിക്കും. പിന്നീട് അടിമാലിയിൽ ദേവികുളം, തൊടുപുഴ മണ്ഡലങ്ങളുടെ സംയുക്ത കൺവൻഷനിലും വൈകുന്നേരം 4 മണിക്ക് ഉടുമ്പൻചോല മണ്ഡലം കൺവൻഷനിലും സംസാരിക്കും. വൈകുന്നേരം 6 മണിക്ക് പീരുമേട് മണ്ഡലം കൺവൻഷനിലും അദ്ദേഹമെത്തും. കേരളത്തിളൻ്റെ വികസന നേട്ടങ്ങളും ജനക്ഷേമ പ്രവത്തനങ്ങളുമാണ് മുഖ്യമന്ത്രി ജനങ്ങളിലേക്കെത്തിക്കുക. Also read: ബാലുശേരിക്കാരുടെ പ്രിയപ്പെട്ട സച്ചിൻ ദേവ്; ഇനിയും തുടരും2018-ലെ പ്രളയത്തിൽ തകർന്ന ഇടുക്കിയെ ‘റീബിൽഡ് കേരള’ പദ്ധതിയിലൂടെ പുനർനിർമ്മിച്ചതും, തകർന്ന റോഡുകളും പാലങ്ങളും മികച്ച രീതിയിൽ പണിതുയർത്തിയതും കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന ഭൂനിയമ ചട്ട ഭേദഗതി ഈ സർക്കാർ നടപ്പിലാക്കി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 46,000-ത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു എന്നത് നിർണ്ണായക നേട്ടമാണ്. വന്യജീവി ആക്രമണങ്ങൾ രൂക്ഷമായ ജില്ലയിൽ, ജനങ്ങളെ സംരക്ഷിക്കുന്നതിനായി സാധ്യമായ ഭേദഗതികൾ സർക്കാർ കൊണ്ടുവന്നു. അങ്കമാലി-ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കുന്നതിനായി കിഫ്ബി (KIIFB) വഴി 1900 കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് തൊടുപുഴ വരെ റെയിൽവേ എത്തുന്നതിനും ജില്ലയുടെ കാർഷിക വിപണി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.കട്ടപ്പനയിൽ നിന്നും കമ്പത്തേക്കുള്ള തുരങ്കപാതയുടെ നിർമ്മാണവും വികസന നേട്ടങ്ങളുടെ പട്ടികയിൽ എടുത്തുപറയാൻ കഴിയുന്നതാണ്. കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.The post മാറിയ കേരളം മാറിയ ഇടുക്കി; ക്യാപ്റ്റൻ്റെ പര്യടനം ഇന്ന് മലയോര മണ്ണിൽ appeared first on Kairali News | Kairali News Live.