മലിംഗയ്ക്ക് ഐപിഎല്ലിൽ പങ്കെടുക്കാൻ ഗ്രീൻ സിഗ്നൽ… പക്ഷേ ഹസരംഗയുടെയും പതിരാണയുടെയും കാര്യം തുലാസ്സിൽ?

Wait 5 sec.

ഐപിഎൽ 2026 സീസണിൽ പങ്കെടുക്കാൻ യുവ പേസർ ഈശാൻ മലിംഗയ്ക്ക് അനുമതി നൽകി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ്. ബോർഡ് നടത്തിയ ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ചതോടെയാണ് മലിംഗയ്ക്ക് ബോർഡിന്റെ പച്ചക്കൊടി ലഭിച്ചത്. ദുഷ്മന്ത ചമീര, പഥും നിസ്സങ്ക, ദസുൻ ശനക എന്നിവർക്കും ഇതിനകം അനുമതി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. അതെ സമയം പ്രമുഖ താരങ്ങളായ വാനിന്ദു ഹസരംഗയുടെയും മഥീഷ പതിരാണയുടെയും കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.Also Read: പന്തിനെ ഒഴിവാക്കാൻ തീരുമാനിച്ചോ ലക്നൗ? ടീം ഉടമയുടെ മറുപടി വൈറൽഫിറ്റ്നസ് കർശനമായി പരിശോധിച്ച ശേഷമാണ് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് ഐപിഎല്ലിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്. മലിംഗ ഫിറ്റ്നസ് കടമ്പ കടന്നത് അദ്ദേഹത്തിന്റെ ഫ്രാൻഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിന് വലിയ ആശ്വാസമായിട്ടുണ്ട്. നേരത്തെ, നായകൻ പാറ്റ് കമ്മിൻസ് പരിക്കുമൂലം ലീഗിലെ ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ നിന്നും പിന്മാറിയത് ടീമിന്റെ ബൗളിംഗ് നിരയുടെ കരുത്ത് ചോർത്തിയിട്ടുണ്ട്. മലിംഗയുടെ വരവ് ടീമിന് ആശ്വാസമാകും.അതേസമയം, ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഓൾറൗണ്ടറായ ഹസരംഗയ്ക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളറായ പതിരാണയ്ക്കും ഇതുവരെ അനുമതി ലഭിക്കാത്തതു അവരുടെ ഇന്ത്യയിലേക്കുള്ള വരവ് ഇനിയും വൈകുമെന്ന സന്ദേശമാണ് നൽകുന്നത്.The post മലിംഗയ്ക്ക് ഐപിഎല്ലിൽ പങ്കെടുക്കാൻ ഗ്രീൻ സിഗ്നൽ… പക്ഷേ ഹസരംഗയുടെയും പതിരാണയുടെയും കാര്യം തുലാസ്സിൽ? appeared first on Kairali News | Kairali News Live.