ഐപിഎല്ലിലെ ‘ഇംപാക്ട് പ്ലെയർ’ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച് അക്സർ പട്ടേൽ

Wait 5 sec.

ഐപിഎൽ 2026 സീസണിന് മുന്നോടിയായി ‘ഇംപാക്ട് പ്ലെയർ’ നിയമത്തെ വിമർശിച്ച് ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. ‘ഇംപാക്ട് പ്ലെയർ’ നിയമം തനിക്ക് ഇഷ്ടമല്ലെന്നും, ഇത് ഓൾറൗണ്ടർമാരുടെ പ്രാധാന്യം ഗണ്യമായി കുറയ്ക്കുന്നുവെന്നും താരം വ്യക്തമാക്കി. ഈ നിയമം കാരണം ഓൾറൗണ്ടർമാരുടെ ആവശ്യകത കുറഞ്ഞുവെന്നാണ് താരത്തിന്റെ അഭിപ്രായം. ഇത് ഭാവിയിൽ യുവ ഓൾറൗണ്ടർമാരുടെ വളർച്ചയെയും ബാധിക്കാമെന്ന് ആശങ്ക ഉയരുന്നുണ്ട്.Also Read: മലിംഗയ്ക്ക് ഐപിഎല്ലിൽ പങ്കെടുക്കാൻ ഗ്രീൻ സിഗ്നൽ… പക്ഷേ ഹസരംഗയുടെയും പതിരാണയുടെയും കാര്യം തുലാസ്സിൽ?മത്സരത്തിനിടെ പ്ലെയിങ് ഇലവനിലെ ഒരു കളിക്കാരന് പകരം മറ്റൊരാളെ ബാറ്ററായോ ബൗളേറായോ കളിയ്ക്കാൻ അനുവദിക്കുന്ന ‘ഇംപാക്ട് പ്ലെയർ’ നിയമം ടീമുകളുടെ സമീപനത്തിൽ വലിയ മാറ്റം വരുത്തിയെന്നാണ് അക്സറിന്റെ വിലയിരുത്തൽ. “ഒരു ഓൾറൗണ്ടറെന്ന നിലയിൽ ഈ നിയമത്തെ ഞാൻ അനുകൂലിക്കുന്നില്ല . മുൻപ് ടീമുകൾ ഓൾറൗണ്ടർമാരെ കൂടുതൽ ആശ്രയിച്ചിരുന്നു. ഇപ്പോൾ സ്പെഷ്യലിസ്റ്റ് താരങ്ങളെയാണ് പരിഗണിക്കുന്നത്,” അദ്ദേഹം പറഞ്ഞു. 2023ൽ അവതരിപ്പിച്ച ‘ഇംപാക്ട് പ്ലെയർ’ നിയമം ഐപിഎൽ മത്സരങ്ങളെ കൂടുതൽ രസകരമാക്കിയെങ്കിലും , പല പ്രമുഖ താരങ്ങളും ഇതിനെതിരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.The post ഐപിഎല്ലിലെ ‘ഇംപാക്ട് പ്ലെയർ’ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച് അക്സർ പട്ടേൽ appeared first on Kairali News | Kairali News Live.