ട്രാൻസ്ജെൻഡർ ഭേദഗതി ബില്ല് പിന്തിരിപ്പനും ഭരണ ഘടനവിരുദ്ധവുമാണ്: കേരള ട്രാൻസ് ജെൻഡർ LGBTQIA + അവകാശ സംരക്ഷണ സംയുക്ത സമിതി

Wait 5 sec.

ട്രാൻസ്ജെൻഡർ ഭേദഗതി ബില്ല് പിന്തിരിപ്പനും ഭരണ ഘടനവിരുദ്ധവുമാണെന്നും കേരള ട്രാൻസ് ജെൻഡർ LGBTQIA + അവകാശ സംരക്ഷണ സംയുക്ത സമിതി. 2015 ലെ ട്രാൻസ് ജെൻഡർ നയത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ അട്ടിമറിക്കുന്നതാണ് പുതിയ ഭേദഗതി എന്ന് സംയുക്ത സമിതി കുറ്റപ്പെടുത്തി. ബില്ലിനെതിരെ ദേശീയ തലത്തിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ നേതൃത്വം നൽകുമെന്ന് സംയുക്ത സമിതി വ്യക്തമാക്കി.ട്രാൻസ് ജെൻഡർ വ്യക്തികളുടെ സ്വയം നിർണയാവകാശവും അന്തസും ഹനിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരള ട്രാൻസ് ജെൻഡർ LGBTQIA + അവകാശ സംരക്ഷണ സംയുക്ത സമിതിയുടെ വാർത്ത സമ്മേളനത്തിൽ അലയടിച്ചത് .ബിജെപി സർക്കാരിന്റെ ട്രാൻസ് വിരുദ്ധ നയങ്ങൾക്കെതിരെ ബിൽ കീറിയെറിഞ്ഞു പാട്ട് പാടിയും പ്രതിഷേധം അറിയിച്ചു.ALSO READ: ‘ആർ.എസ്.എസിൻ്റെ വോട്ടു വാങ്ങി ജയിച്ചവർ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം;നുണപ്രചാരണങ്ങൾക്കുള്ള മറുപടി ചരിത്രവും വസ്തുതകളുമാണ്’:മുഖ്യമന്ത്രിസ്വയം തിരിച്ചറിയുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശം ഇല്ലാതാക്കികൊണ്ട് മെഡിക്കൽ ബോർഡുകളുടെ പരിശോധനയ്ക്കും സർട്ടിഫിക്കേഷനും വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധവും അന്തസ്സില്ലാത്തതുമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെൻഡർ എന്ന പദത്തിന് ബില്ല് നൽകുന്ന പുതിയ നിർവചനത്തിലൂടെ ട്രാൻസ് വ്യക്തികളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാവുകയാണ്.അവ്യക്തതയില്ലാത്ത ശിക്ഷ നിയമത്തിലൂടെ ട്രാൻസ് സമൂഹത്തേ കൂടുതൽ ദുർബലപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. ട്രാൻസ്ജെൻഡർ പോളിസിയിലൂടെ കേരളം ക്ഷേമപദ്ധതികൾ നടപ്പിലാക്കി മുന്നോട്ട് പോകുമ്പോഴുള്ള ബിജെപി സർക്കാരിന്റെ പിന്തിരിപ്പൻ ബില്ലിനെതിരെ ശക്തമായ പ്രതിരോദം തീർക്കുമെന്ന് സംയുക്ത സമിതി വ്യക്തമാക്കി.എം.പിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും പരാതി നൽകുന്നത് ഉൾപ്പെടെയുള്ള വിപുലമായ പ്രതിഷേധ പരിപാടികൾ നടത്തികൊണ്ട് നിയമപരമായി തന്നെ ഭേദഗതി ബില്ലിനെ വെല്ലുവിളിക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം.The post ട്രാൻസ്ജെൻഡർ ഭേദഗതി ബില്ല് പിന്തിരിപ്പനും ഭരണ ഘടനവിരുദ്ധവുമാണ്: കേരള ട്രാൻസ് ജെൻഡർ LGBTQIA + അവകാശ സംരക്ഷണ സംയുക്ത സമിതി appeared first on Kairali News | Kairali News Live.