ആലുവയിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കച്ചകെട്ടിയിറങ്ങി എൽഡിഎഫ്; മണ്ഡലം നിലനിർത്താനുള്ള ഓട്ടത്തിൽ യുഡിഎഫും

Wait 5 sec.

ആലുവയിൽ ഇത്തവണ തെരഞ്ഞെടുപ്പ് പോരട്ടത്തിന് ചൂടേറും. യുഡിഎഫിൽ നിന്ന് മണ്ഡലം തിരിച്ചു പിടിക്കാൻ ഉറപ്പിച്ചാണ് എൽഡിഎഫിൻ്റെ പടയൊരുക്കം. വിജയമുറപ്പിച്ച എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ പ്രചാരണം ചൂടുപിടിക്കുന്നു. മണ്ഡലം നിലനിർത്താനുള്ള ഓട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്ത്.കഴിഞ്ഞ 15 വർഷമായി UDF ൻ്റെ കൈയ്യിലുള്ള മണ്ഡലമാണ് ആലുവ. ഇത്തവണ മണ്ഡം തിരിച്ചു പിടിക്കാൻ ശക്തമായ പോരിനാണ് എൽഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. സിറ്റിംഗ് എം.എൽ എ അൻവർ സാദത്താണ് യുഡിഎഫ് സ്ഥാനർത്ഥി. മണ്ഡലം നിലനിർത്താനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥി.ALSO READ: പേരും ചിത്രവും അനധികൃതമായി ഉപയോ​ഗിക്കുന്നത് തടയണം; മോഹൻലാലിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതിയിൽആലപ്പുഴയിൽ നിരവധി തവണ ഭൂരിപക്ഷത്തോടെ വിജയിച്ച് കയറിയ എ എം ആരിഫ് ആലുവയിൽ എത്തുമ്പോൾഎൽഡിഎഫ് ക്യാമ്പിന് പ്രതീക്ഷകൾ ഏറെ. സംസ്ഥാനത്ത് ആകെ ഉണ്ടായ വികസന കുതിപ്പ് തന്നെയാണ് ഇവിടെയും പ്രധാന ചർച്ച. വിജയം ഉറപ്പിച്ചാണ് എ എം ആരിഫിൻ്റ മുന്നേറ്റം. ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് എം.എ. ബ്രഹ്‌മരാണ് എൻ.ഡി.എ ക്കായി പ്രചരണ രംഗത്തുണ്ട്The post ആലുവയിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കച്ചകെട്ടിയിറങ്ങി എൽഡിഎഫ്; മണ്ഡലം നിലനിർത്താനുള്ള ഓട്ടത്തിൽ യുഡിഎഫും appeared first on Kairali News | Kairali News Live.