ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് വിശദീകരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദില്ലിയിൽ ആയിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച. ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇന്ത്യയിൽ നിന്നുൾപ്പടെയാണ് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് എം.എ യൂസഫലി നന്ദി അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമാണ് ലുലു ഗ്രൂപ്പ് നെറ്റ്വർക്ക് വഴി ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കളെത്തിക്കുന്നത്.ALSO READ: ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യംഅതേസമയം പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെഹ്‌റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകൾക്കായി അമേരിക്ക 15 ഇന പദ്ധതി മുന്നോട്ടുവെച്ചതായി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ പിരിക്കാനുള്ള നിയമനിർമാണത്തിന് ഇറാൻ പാർലമെന്റ് തുടക്കമിട്ടു.The post ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷക്ക് ലുലു ഗ്രൂപ്പ് പിന്തുണ: പ്രധാനമന്ത്രിയുമായി എം.എ യൂസഫലിയുടെ കൂടിക്കാഴ്ച നടത്തി appeared first on Kairali News | Kairali News Live.