നിസ്സീമ മഹിമാ പുരസ്കാരം സിറാജ് ലേഖിക മിനു ലിജിത്തിന്

Wait 5 sec.

കോഴിക്കോട് | വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വനിതകൾക്കായി മോഡൽ എഡ്യൂക്കേഷണൽ, ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയും (MECCS) കേരള ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും (KTTC) ചേർന്ന് ഏർപ്പെടുത്തിയ നിസ്സീമ മഹിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്രമാധ്യമ രംഗത്തെ മികവിന് സിറാജ് റിപ്പോർട്ടർ മിനു ലിജിത്ത് പുരസ്കാരത്തിന് അർഹയായി.ശീതൾ ശ്യാം (അഭിനേത്രി/സാംസ്കാരിക പ്രവർത്തക), സോണിയ ബോബിൻ (അതിജീവനം പുരസ്കാരം), സ്വപ്ന പിള്ള (പ്രശസ്ത അഭിനേത്രി), രൂപിത ദേവരാജ് (നർത്തകി), സാനിയോ മനോമി (ദൃശ്യ മാധ്യമ പ്രവർത്തക), റിൻസി ജോൺസൺ (സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ), സിതാര മനോജ് (വിദ്യാഭ്യാസ മേഖല-സംരംഭക), ജലീന ഇഗ്നേഷ്യസ് (സംരംഭക), സിന്ധു ശ്രീജിത്ത് (അതിജീവനം സംരംഭക) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.2026 മാർച്ച് 28 ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കെ ടി ടി സി വാർഷികാഘോഷ വേദിയിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.SummarySiraj reporter Minu Lijith has been honored with the Nishsema Mahima Award 2026 for her contributions to the field of print media. The award is part of an initiative by the Model Educational, Charitable & Cultural Society and Kerala Teachers Training Centre to recognize women excellence. The awards will be presented on March 28 at Nalanda Auditorium, Kozhikode. Ten women from various sectors were selected for this year’s recognition.