‘നേമത്തിലേത് പോലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരമുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്’; എം വി ജയരാജൻ

Wait 5 sec.

2016ൽ നേമത്തിലേത് പോലെ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരമുണ്ടാക്കുകയാണ് യു ഡി എഫ് ചെയ്യുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ബി ജെ പിയുമായി ഡീൽ ഉണ്ടാക്കിയത് കോൺഗ്രസും ലീഗുമാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. യു ഡി എഫ് ഉണ്ടാക്കിയ ഡീൽ മറച്ചു പിടിക്കാനാണ് സി പി ഐ എം – ബി ജെ പി ഡീൽ എന്ന കള്ളം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവപറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണ് യു ഡി എഫ് പെരുമാറുന്നത്. കാസർകോട് ഡീൽ ആരോപണം ജനങ്ങൾ തള്ളിക്കളയും. എല്ലാ മതത്തിലുള്ളവരും ഷാനവാസ് പാദൂരിന് വോട്ട് ചെയ്യുന്നതായിരിക്കും.Also Read: യു പ്രതിഭയ്‍ക്കെതിരെയുളള യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദിൻ്റെ പ്രസ്താവന പൊതുസമൂഹത്തിന് നാണക്കേട്: ബിനീഷ് കോടിയേരിബി ജെ പിക്കും രാജ്മോഹൻ ഉണ്ണിത്താനും ഒരേ ശബ്ദമാണുള്ളത്. കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി – യുഡിഎഫ് പരസ്യ ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. The post ‘നേമത്തിലേത് പോലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരമുണ്ടാക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്’; എം വി ജയരാജൻ appeared first on Kairali News | Kairali News Live.