ഐപിഎല്ലിൽ സ്ലീവ്‌ലെസ് വസ്ത്രങ്ങൾക്ക് വിലക്ക്; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബിസിസിഐ

Wait 5 sec.

ഐപിഎൽ 2026 സീസണിന് മുന്നോടിയായി പുതിയ മാർഗ്ഗനിര്ദേശങ്ങൾ പുറത്തിറക്കി ബിസിസിഐ. മത്സരത്തിന് ശേഷമുള്ള അവതരണച്ചടങ്ങുകളിൽ കളിക്കാർ സ്ലീവ്‌ലെസ് ജേഴ്സിയും ഫ്ലോപ്പി ഹാറ്റും ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തി. പുതിയ നിർദേശങ്ങൾ പ്രകാരം, മത്സരത്തിന് ശേഷം നടക്കുന്ന അവതരണത്തിൽ കളിക്കാർ നിർബന്ധമായും നിശ്ചിത ഡ്രസ് കോഡ് പാലിക്കണം. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പും പിഴയും പോലെയുള്ള കർശന നടപടികൾ എടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.കൂടാതെ, ഐപിഎൽ മത്സരദിവസങ്ങളിൽ പരിശീലനം നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കളിക്കാർ സ്റ്റേഡിയത്തിലേക്ക് ടീം ബസ്സിൽ തന്നെ യാത്ര ചെയ്യണമെന്നും ബന്ധുക്കളും കുടുംബവും ടീം ബസ്സിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും നിയമം വ്യക്തമാക്കുന്നു. Also Read: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ വനിതാ ടീമിൽ ഇടം നേടി കാശ്വി ഗൗതമും അനുഷ്ക ശർമ്മയുംഓറഞ്ച് , പർപ്പിൾ ക്യാപ് വിജയികളായ താരങ്ങൾ കഴിയുന്നതും തൊപ്പി കളിക്കുന്ന സമയത്ത് ധരിക്കണമെന്നും, അല്ലാത്ത പക്ഷം ബ്രോഡ്‌കാസ്റ് ക്രൂ തൊപ്പിയിട്ടുള്ള ചിത്രം എടുക്കുന്നത് വരെയെങ്കിലും അവ ധരിക്കണമെന്നു ബോർഡ് അനുശാസിച്ചു.മത്സരത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും ആഗോള പ്രേക്ഷകർക്ക് മുന്നിൽ ഏകീകൃത അവതരണം ഉറപ്പാക്കുന്നതിനുമായാണ് ഈ നിർദേശങ്ങൾ കൊണ്ടുവന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.The post ഐപിഎല്ലിൽ സ്ലീവ്‌ലെസ് വസ്ത്രങ്ങൾക്ക് വിലക്ക്; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബിസിസിഐ appeared first on Kairali News | Kairali News Live.