മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമര പ്രഖ്യാപനവുമായി സിപിഐഎം ജൻ ആക്രോശ് ജാഥയുടെ സമാപനം. ദില്ലി രാംലീല മൈതാനിയിൽ നടന്ന സമാപനത്തിൽ അര ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐഎം എന്നും ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് ഇരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 33 റാലികൾ, 1000തിലധികം പൊതുസമ്മേളനങ്ങൾ നടത്തിയശേഷമാണ് ജൻ ആക്രോശ് ജാഥയുടെ സമാപനം ദില്ലി രാംലീല മൈതാനിയിൽ നടന്നത്. അര ലക്ഷത്തോളം ആളുകൾ പങ്കെടുത്ത സമാപന സമ്മേളനം മോദി സർക്കാരിൻ്റെ ജന, കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ സമരപ്രഖ്യാപനമായി മാറി. മുതലാളിമാർക്ക് വേണ്ടി തൊഴിലാളികളെ അടിമകളാക്കാനുള്ള ലേബർ കോഡുകൾ പിൻവലിക്കണമെന്നും, സിപിഐഎം മോദി സർക്കാരിൻ്റെ ഇത്തരം നയങ്ങളെ നിരന്തരം ചോദ്യം ചെയ്യുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.Also read: പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പാക്കേജ് വേണം; ഡോ.ജോൺ ബ്രിട്ടാസ് എം.പിസമാപന സമ്മേളനത്തിൽ സിപിഐഎം മുതിർന്ന നേതാക്കൾ, പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, പാർലമെൻ്റ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു കൊണ്ടുവന്ന വിബി ജി റാം ജി നിയമം പിൻവലിക്കുക, വൈദ്യുതി ,വിത്ത് ഭേദഗതി നിയമങ്ങളിൽ നിന്ന് പിന്മാറുക, കർഷക വിരുദ്ധമായ ഇന്ത്യ അമേരിക്ക വ്യാപാര കരാർ റദ്ദാക്കുക ഉൾപ്പെടെ മുദ്രാവാക്യം ഉയർത്തിയായിരുന്നു ജൻ ആക്രോശ് ജാഥ.The post ‘മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐഎം എന്നും ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കും’: എം എ ബേബി appeared first on Kairali News | Kairali News Live.