ഹാറ മരുഭൂമിയിലെ പൊടിപടലങ്ങൾ ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള ആർട്ടിക് മേഖലയിലെ മഞ്ഞുപാളികളിൽ എത്തി അടിയുമെന്ന് കേൾക്കുമ്പോൾ അത് അതിശയകരമായി തോന്നാം. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വൻ വായുപ്രവാഹസംവിധാനങ്ങൾ ഈ ദീർഘയാത്ര സാധ്യമാക്കുന്നു. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന മണ്ഡലമായ ട്രോപോസ്ഫിയറിന്റെ മുകൾഭാഗത്ത്, ഏകദേശം 8 മുതൽ 10 കിലോമീറ്റർ ഉയരത്തിൽ തിരശ്ചീനമായി അതിവേഗത്തിൽ വീശുന്ന ശക്തമായ വായുപ്രവാഹങ്ങളാണ് ജെറ്റ് പ്രവാഹങ്ങൾ. ഉഷ്ണമേഖലയിൽ നിന്നുള്ള ചൂടേറിയതും ഈർപ്പസമ്പുഷ്ടവുമായ വായുവിനെ ആർട്ടിക് മേഖലയിലേക്ക് എത്തിക്കുന്നതിൽ ഇവ നിർണ്ണായക പങ്ക് വഹിക്കുന്നു. […]Source