തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറിയക് ചാഴികാടന്‍ വന്നതോടെ എതിരാളികള്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. സിറിയക്കിൻ്റെ കടുംബത്തിലെ അംഗമായിരുന്ന ബാബു ചാഴികാടന്റെ വയോഗത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ വികാരാധീനനയിനെയും മണ്ഡലത്തിലെ സ്ഥലങ്ങള്‍ അറിയില്ലെന്നു വ്യാജ സോഷ്യല്‍ മീഡിയ കാര്‍ഡുകള്‍ ഇറക്കിയുമായിരുന്നു അധിക്ഷേപം. കോലാനി എന്നതിനു പകരം കോളനി, കുമ്മംകല്ലിനു പകരം കുന്നം കൈ എന്നിങ്ങനെ ചേര്‍ത്താണ് ഇക്കൂട്ടര്‍ വ്യാജ കാര്‍ഡുകള്‍ മണ്ഡലത്തില്‍ ഉടനീളം ഇറക്കിയത്. ഇയാളാണു തൊടുപുഴ ഉദ്ധരിക്കാന്‍ വരുന്നത് എന്നിങ്ങനെ അധിക്ഷേപങ്ങള്‍ നിരവധി. അധിക്ഷേപക്കാര്‍ ഒരു പടി കൂടി കടന്നു സിറിയക്കിനെ ഏതോ അന്യഗ്രഹക്കാരന്‍ എന്ന രീതിയില്‍ കളിയാക്കിയിരുന്നു. എന്നാല്‍, യു.ഡി.എഫിന്റെ നീക്കത്തിനു വന്‍ തിരിച്ചടിയാണു സിറിയക്കിന്റെ വിദ്യാഭ്യാസ യോഗ്യതയും നാടുമായുള്ള കുടുംബ ബന്ധവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുള്ള ആളാണ് സിറിയക്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്നു ഗാന്ധിയന്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും നേടി. കൂടാതെ പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നു പി.ജി.പി.എം ബിരുദവും നേടിയിട്ടുണ്ട്. മുന്‍പ് എച്ച്.ഡി.എഫ്.സി. ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന സിറിയക് പിന്നീട് ജോലി ഉപേക്ഷിച്ചു മനുഷ്യവിഭവശേഷി പരിശീലകനായി പൊതുരംഗത്ത് സജീവമാകുകയായിരുന്നു. ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കു തൊഴില്‍-നൈപുണ്യ പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായ സിറിയക്, മുന്‍ കെ.സി.വൈ.എം സംസ്ഥാന അധ്യക്ഷനുമാണ്. സിറിയക്കിനു മണ്ഡലത്തിലെ യുവ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. മണ്ഡലത്തില്‍ എല്ലായിടത്തും കടന്നു ചെന്നാണ് സിറിയക്ക് വോട്ട് അഭ്യര്‍ഥിക്കുന്നത്. സംസ്ഥാനത്തിന്റെ ഇതര നിയോജകമണ്ഡലങ്ങളില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാന്‍ പര്യാപ്തമായ വന്‍കിട പദ്ധതികള്‍ നിലവില്‍ വന്നപ്പോള്‍ ആ മേഖലയില്‍ തൊടുപുഴയുടെ സ്ഥാനം ശൂന്യമാണ്. ഭാവി കേരളത്തിനായി പൂര്‍ണ തോതില്‍ സജ്ജമാകേണ്ട ഒരു തൊടുപുഴ ഇനി പുനര്‍ജനിക്കേണ്ടതായിട്ടുണ്ട്. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും വലിയ തോതില്‍ സ്വയം പര്യാപ്തമാകേണ്ടുന്ന ബൃഹത് പദ്ധതികളുടെ അഭാവം ഇന്ന് തൊടുപുഴ നേരിടുന്നുണ്ട്. മികച്ച സംരംഭക മേഖലയായി വളരേണ്ട തൊടുപുഴ ആ വഴിയിലും ഇന്നു സ്തംഭിച്ചു നില്‍ക്കുകയാണ്. ഈ സ്ഥിതിക്കു താന്‍ മാറ്റം കൊണ്ടുവരുമെന്നും വോട്ടര്‍മാക്ക് സിറിയക് ഉറപ്പു നല്‍കുന്നു. ചുരുക്കത്തില്‍ സിറിയക്കിനെ അധിക്ഷേപിക്കാന്‍ എതിരാളികള്‍ നടത്തിയ പ്രചരണങ്ങള്‍ സ്ഥാനാര്‍ഥിയുടെ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കാനാണ് ഇടയാക്കിയത്. ഇതോടെ യുഡിഎഫ് പ്രചരണ തന്ത്രങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. പി.ജെ ജോസഫിന്‍റെ സ്വന്തം പഞ്ചായത്തായ പുറപ്പുഴയുടെ അതിരിനോട് ചേര്‍ന്നാണ് സിറിയക്കിന്‍റെ പഞ്ചായത്തായ വെളിയന്നൂര്‍. നാടറിയില്ലെന്ന പ്രചരണം പൊളിയാന്‍ ഇതാണ് കാരണം.The post തൊടുപുഴയിൽ എല്ഡിഎഫ് സ്ഥാനാര്ഥി സിറിയക് ചാഴികാടന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട് ഞെട്ടി എതിരാളികള്; തൊടുപുഴയിലെ വഴികള് അറിയില്ലെന്ന് പ്രചരിപ്പിച്ചതും വിനയായി appeared first on ഇവാർത്ത | Evartha.