‘വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷം’; ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രതിപക്ഷത്തിന്റെ എതിർപ്പുണ്ടായിട്ടും എൽ ഡി എഫ് സർക്കാർ ലോകോത്തരമായി കേരളത്തെ അടയാളപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.Also read: ‘നടക്കില്ല’ എന്ന നിലയിൽ നിന്ന് ‘നടക്കും’ എന്ന വിശ്വാസത്തിലേക്ക് കേരളം വളർന്നുകേരളത്തിലെ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഇപ്പോൾ ഒന്നും പറയാനില്ല. ജനങ്ങൾ പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഇന്നല്ലെങ്കിൽ നാളെ അത് നടക്കാൻ പോവുകയാണ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രം കേരളത്തിന് അർഹതപ്പെട്ടതൊന്നും തരുന്നില്ല, ഉള്ളത് തരാതിരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ നിങ്ങളുടെ ഭൂപടത്തിൽ നിന്നും മാറ്റാൻ നോക്കിയാൽ ഞങ്ങൾ കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തും. അതിൻ്റെ ഭാഗമായാണ് മൂന്നാം ടേമിലേക്കുള്ള യാത്രയെ കാണുന്നത്. തുടർച്ചയായ കുതിപ്പുണ്ടാകാൻ അത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.The post ‘വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷം’; ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.