ഹോർമുസ് ആയുധമാക്കി ഇറാൻ; മുട്ട് വിറച്ച് ട്രംപ്; ഒടുവിൽ തോൽവി സമ്മതിച്ചു! അഞ്ച് ദിവസത്തേക്ക് യുദ്ധമില്ല!

Wait 5 sec.

അധിനിവേശ ശക്തികളുടെ അഹങ്കാരത്തിന് മേൽ നയതന്ത്രത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പുതിയ ചരിത്രമെഴുതുകയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ വിറപ്പിക്കുമെന്നും 48 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കുമെന്നും അലറിവിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒടുവിൽ പിന്തിരിഞ്ഞോടേണ്ടി വന്നിരിക്കുന്നു. വെല്ലുവിളികൾക്കും ഭീഷണികൾക്കും ഇറാൻ നൽകിയ മറുപടി വാക്കുകളിലല്ല, മറിച്ച് പ്രായോഗികമായ പ്രതിരോധത്തിലായിരുന്നു. ഹോർമുസ് കടലിടുക്ക് എന്ന ലോകത്തിന്റെ ഊർജ്ജ ഞരമ്പിനെ നിയന്ത്രിച്ചുകൊണ്ട് ഇറാൻ നടത്തിയ നീക്കങ്ങൾ ട്രംപിന്റെ യുദ്ധതന്ത്രങ്ങളെ അപ്രസക്തമാക്കിയിരിക്കുന്നു. അഞ്ച് ദിവസത്തേക്ക് സൈനിക നീക്കങ്ങൾ നിർത്തിവെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം കേവലമൊരു പിന്മാറ്റമല്ല, മറിച്ച് ഇറാന്റെ കരുത്തിന് മുന്നിൽ വൈറ്റ് ഹൗസ് പതറിപ്പോയി എന്നതിന്റെ പച്ചയായ തെളിവാണ്.ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ ഇറാനെ ചുട്ടുചാമ്പലാക്കുമെന്നായിരുന്നു ട്രംപിന്റെ ആദ്യ അന്ത്യശാസനം. എന്നാൽ, ഈ ഭീഷണിയെ പുല്ലുവില കൽപ്പിച്ച് നേരിട്ട ഇറാന്റെ നിശ്ചയദാർഢ്യം ആധുനിക യുദ്ധചരിത്രത്തിലെ തന്നെ വിസ്മയമായി മാറുകയാണ്. യു എസ്സും ഇസ്റാഈലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സ്വീകരിച്ച തന്ത്രപരമായ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി. ഗസ്സയിലും ഇസ്റാഈലിലും യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും, സമാധാനത്തിന്റെ പാത തുറക്കാൻ പാശ്ചാത്യ ശക്തികൾ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് ഇറാൻ അതിന്റെ കരുത്ത് കാട്ടിയത്. ഒടുവിൽ ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിന്റെ കുറിപ്പ് സൂചിപ്പിക്കുന്നത്, അമേരിക്കയുടെ പോർവിളികൾ ഇറാൻ എന്ന പരമാധികാര രാജ്യത്തിന് മുന്നിൽ നിഷ്പ്രഭമായി എന്നാണ്.വീഡിയോ സ്റ്റോറി കാണാം.