സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം 26 മുതല്‍ വീണ്ടും സമരത്തിലേക്ക്

Wait 5 sec.

തിരുവനന്തപുരം |  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സസുമാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. ഈമാസം 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ അറിയിച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കിആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ക്ക് സംബന്ധിച്ച് ധാരണയായിരുന്നില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ ഉന്നയിക്കുന്നത്.