സുപ്രീം കോടതിയിൽ ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Wait 5 sec.

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ശബരിമലയിൽ ലിംഗ വിവേചനം ഇല്ല. പ്രായ പരിധിയിൽ ഉള്ള വിലക്ക് മാത്രം ആണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കി.ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രം എന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ ഉള്ള അവകാശം ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വിലയിരുത്തേണ്ടത് ആ സമൂഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും ദേവസ്വം ബോർഡ് വാദങ്ങളിൽ വ്യക്തമാക്കി.ശബരിമലയിൽ ലിംഗ വിവേചനം ഇല്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമാണെന്നും സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിൽ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണം എന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗവി, സ്റ്റാൻഡിംഗ് കൌൺസൽ പി എസ് സുധീർ എന്നിവരാണ് വാദങ്ങൾ സമർപ്പിച്ചത്.The post സുപ്രീം കോടതിയിൽ ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് appeared first on ഇവാർത്ത | Evartha.