തിരഞ്ഞെടുപ്പ് കമ്മീഷൻെറ കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ വന്നത് ക്ലറിക്കൽ പിഴവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പിശക് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ വരുത്തിയിരുന്നു. അശ്രദ്ധ മൂലം ബിജെപി സമർപ്പിച്ച കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അയക്കുകയായിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.ബി ജെ പി കേരള ഘടകം, ക്രിമിനൽ ആന്റിസെഡന്റ്റ്സ് സംബന്ധിച്ച 2019 ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സി ഇ ഒ ഓഫീസിൽ എത്തിയിരുന്നു . വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമർപ്പിച്ച 2019 ലെ കത്തിന്റെ പകർപ്പിൽ ആണ് പാർട്ടി സീൽ ഉണ്ടായിരുന്നത് .അശ്രദ്ധ മൂലം പാർട്ടി സമർപ്പിച്ച പഴയ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് നൽകപ്പെടുകയാണുണ്ടായത് . എന്നാൽ ഈ നിർദേശത്തിനു 2019 നു ശേഷം മാറ്റങ്ങൾ വന്നിട്ടുള്ളതും അത് പാർട്ടികളെ അറിയിച്ചിട്ടുള്ളതുമാണ് . ഇത്തരത്തിൽ ഒരു ക്ലറിക്കൽ പിശക് സംഭവിച്ചിട്ടുള്ളത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളതും മാർച്ച് 21 നു തന്നെ ഡെപ്യുട്ടി ചീഫ് ഇലക്ട്റൽ ഓഫീസർ ഇത് സംബന്ധിച്ച പിശക് ചൂണ്ടിക്കാട്ടി നിർദേശം പിൻവലിച്ചുകൊണ്ട് അറിയിപ്പ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും,ജില്ലാ ഇലക്ഷൻ ഉദ്യോഗസ്ഥർക്കും ഓഫീസർമാർക്കും നൽകിയിട്ടുള്ളതുമാണ് .ക്ലറിക്കൽ പിഴവ് ഉയർത്തിക്കാട്ടിയുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പിൻ്റെ പ്രക്രിയകളിൽ മറ്റൊരു ശക്തിക്കും ഇടപെടാൻ സാധിക്കാതെ പഴുതടച്ചുള്ള പ്രവർത്തങ്ങൾ ആണ് കമ്മീഷൻ നടത്തി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.The post തിരഞ്ഞെടുപ്പ് കമ്മീഷൻെറ കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ; ക്ലറിക്കൽ പിഴവ് എന്ന് വിശദീകരണം appeared first on ഇവാർത്ത | Evartha.