ജീത്തു ജോസഫിന്റെ ജോർജ്ജു കുട്ടിയും കുടുംബവും പ്രേക്ഷകരെ പ്രാങ്കാക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി. ദൃശ്യം ആരാധകരെ സംബന്ധിച്ച് കാത്തിരുന്ന് കാത്തിരുന്ന് ഏതാണ്ട് കണ്ണു കഴച്ച മട്ടാണ്. ദൃശ്യം 3 നാളെ വരും മറ്റന്നാൾ വരും ഇനി ഈ ഊഹാപോഹം പറച്ചിലൊന്നും വേണ്ട. സാക്ഷാൽ ലാലേട്ടൻ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിലീസിങ് ഡേറ്റ് അറിയിച്ചിരിക്കുകയാണ് ഗയ്സ്. ഏപ്രിൽ രണ്ടിന് ചിത്രമിറങ്ങും എന്നും പിന്നീടത് മെയ് മാസത്തിലോ ജൂണിലോ ഇറങ്ങുമെന്നൊക്കെ വാർത്തകൾ പുറത്ത് വന്നിരുന്നു. Also read : ‘എനിക്കയാളെ തിരിച്ചടിക്കാൻ കഴിയില്ലല്ലോ… മറ്റുള്ളവരെ സന്തോഷിപ്പിക്കാനേ പാടുള്ളൂ വിഷമിപ്പിക്കാൻ പാടില്ല’; മണിയൻപിള്ള രാജു അനുഭവങ്ങളേയും അസുഖത്തേയും പറ്റിഎന്നാലിതാ ലാലേട്ടൻ പറയുന്നു ജോർജ്ജു കുട്ടി 2026 മെയ് 21 പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാലാണ് റിലീസ് മാറ്റിവച്ചത്. ആസിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻ ലാലിനൊപ്പം, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. The post വന്നോ? വന്നില്ലേ? വരുമോ? ഇനി ഈ ചോദ്യങ്ങൾ വേണ്ട; ദൃശ്യം 3 റിലീസ് ഡേറ്റ് അറിയിച്ച് ലാലേട്ടൻ appeared first on Kairali News | Kairali News Live.